
സഹമന്ത്രി സ്ഥാനം നൽകിയതിൽ സുരേഷ് ഗോപിക്ക് അതൃപ്തി ; അനുനയിപ്പിക്കാൻ നീക്കവുമായി സംസ്ഥാന നേതാക്കൾ
ഇന്നലെ മൂന്നാം മോദി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി നേതാവ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനത്തിൽ അതൃപ്തി. പദവിയിൽ തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സ്ഥാനം ഒഴിയാനുള്ള ആഗ്രഹം ബിജെപി നേതൃത്വത്തെ അറിയിച്ചുവെന്നാണ് സൂചന. താൻ ആഗ്രഹിക്കുന്നത് കിട്ടാൻ ഇനിയും ചോദിക്കുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വല്ലാത്ത അവസരമായിപ്പോയി. എന്റെ ആഗ്രഹം എന്താണെന്ന് എല്ലാവർക്കും അറിയാം. ഞാൻ ഇനിയും ചോദിക്കും എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം. കൂടുതൽ വകുപ്പുകളിൽ ഇടപെടാനുള്ള…