സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്; ആശ്രിത നിയമനത്തിൽ ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യും

ആശ്രിത നിയമനത്തിൽ ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കുമെന്ന് സംസ്ഥാന സർക്കാർ. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവ്വീസിൽ പ്രവേശിച്ചവർക്കാണ് സർക്കാരിന്റെ മുന്നറിയിപ്പ്. ജോലിയിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാർക്കെതിരെയാണ് പറഞ്ഞപ്രകാരം നടപടിയെടുക്കുക. ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും….

Read More

മധ്യപ്രദേശില്‍ ബസ് പാലത്തിൽനിന്ന് താഴേക്ക് മറിഞ്ഞ് അപകടം; മരണം 22 ആയി

മധ്യപ്രദേശില്‍ നിയന്ത്രണംവിട്ട ബസ് പാലത്തില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 22 ആയി. പരിക്കേറ്റ 31 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ മൂന്ന് കുട്ടികളും ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇൻഡോറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. കലക്ടർ ശിവരാജ് സിങ് വെർമ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും…

Read More

അരിക്കൊമ്പൻ വിഷയത്തിൽ കേരളം സുപ്രീംകോടതിയില്‍

അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഉത്തരവ് ഉടൻ സ്റ്റേ ചെയ്യണമെന്നാണ് സര്‍ക്കാരിന്‍റെ ഭാ​ഗത്തു നിന്നുള്ള ആവശ്യം. കൂടാതെ ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തിൽ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാൻ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഉപദ്രവകാരികൾ ആയ വന്യ മൃഗങ്ങളുടെ കാര്യത്തിൽ നടപടി എടുക്കാൻ അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് എന്നാണ് കേരളത്തിന്‍റെ വാദം. ഇക്കാര്യത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്നുവെന്നും കേരളം…

Read More

അമിത് ഷായുടെ പരിപാടി റദ്ദാക്കി

രാമനവമി ദിനത്തിലെ സംഘർഷത്തിന് പിന്നാലെ ബിഹാറിലെ സസാരാമിൽ നടക്കാനിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടി റദ്ദാക്കി. കേന്ദ്രസേനയെ വിന്യസിക്കാമെന്ന് അറിയിച്ചെങ്കിലും സംസ്ഥാന സർക്കാർ സഹകരിച്ചില്ലെന്നാണ് ബിജെപിയുടെ കുറ്റപ്പെടുത്തൽ. അതേസമയം ബിഹാറിലെ സംഘർഷത്തില്‍ ദുരൂഹതയുണ്ടെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ആരോപിച്ചത്. രാമനവമി ദിനത്തില്‍ പശ്ചിമബംഗാളിലും ബിഹാറിലും സംഘർഷം ഉണ്ടായ മേഖലകളില്‍ എല്ലാം തന്നെ നിരോധനാജ്ഞ തുടരുകയാണ്. 38 പേരെയാണ് സംഘർഷവുമായി ബന്ധപ്പെട്ട് ബംഗാളില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാറിലെ നളന്ദയില്‍ 27 പേരെയും സസാരാമില്‍ 18 പേരെയും…

Read More

കാപ്പിക്കോ റിസോർട്ട് പൊളിക്കൽ: കോടതിയലക്ഷ്യ ഹർജി തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി

കാപ്പിക്കോ റിസോർട്ട് പൊളിക്കലിൽ സുപ്രീം കോടതിയിൽ സംസ്ഥാനസർക്കാരിന് ആശ്വാസം. പൊളിക്കൽ പൂർത്തിയാക്കില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജി തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്കും സംസ്ഥാനസർക്കാരിനെതിയുള്ള കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു. ജസ്റ്റിസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് തീരുമാനം. പൊളിക്കൽ അവസാനഘട്ടത്തിലാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി തീരുമാനം.  നേരത്തെ ഹർജിയിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. റിസോർട്ടിലെ 55 കെട്ടിടങ്ങളിൽ 54 ലും പൊളിച്ചെന്നും പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു…

Read More

സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികം; 100 ദിന കർമ്മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വീണ്ടും 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രം​ഗത്ത്. ഇന്ന് മുതലാണ് ഒന്നാം കര്‍മ്മ പദ്ധതി ആരംഭിക്കുന്നത്. കൂടാതെ100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ തുടര്‍വിജയം നേടി അധികാരമേറ്റ് ഈ മെയ് ഇരുപതിന് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍…

Read More

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

സാങ്കേതിക സർവകലാശാല താൽകാലിക വിസി നിയമനത്തിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. ഡോ. സിസ തോമസിനെ താൽകാലിക വിസിയായി നിയമിച്ച ഗവർണറുടെ നടപടിക്കെതിരെയുള്ള സർക്കാരിന്‍റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ………………………….. സില്‍വല്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. കേരള ജനതയ്ക്ക് വേണ്ടാത്തതും പരിസ്ഥിതിക്ക് ദോഷകരവുമായതുമായ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1951 ജൂൺ ഒന്നിനാണ് ജനനം. 250 ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്. നാടകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. ഏഴുനിറങ്ങളാണ് ആദ്യ സിനിമ. ……………………………….. വിഴിഞ്ഞത്ത് കേന്ദ്ര സേനയെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. അദാനിയാണ് കോടതിയില്‍ ആവശ്യമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന് അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല. വിഷയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്നും അദ്ദേഹം പറഞ്ഞു. ……………………………….. കോട്ടയം ഡിസിസിയുടെ എതിര്‍പ്പ് വകവെക്കാതെ ശശി തരൂര്‍….

Read More