സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം; സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരാതിയിൽ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.നാല് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്.സംവിധായകന്‍ ലിജീഷ് മുള്ളേഴത്തിന്റെ ഹര്‍ജിയിലാണ് നടപടി. പുരസ്‌കാര നിര്‍ണ്ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്നായിരുന്നു പ്രധാന ആക്ഷേപം.പുരസ്‌കാര നിര്‍ണ്ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്നും ലിജീഷ് മുള്ളേഴത്ത് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ലിജീഷ് മുള്ളേഴത്ത് അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിയിരുന്നില്ല. പരാതിയിന്മേല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ലിജീഷ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ജസ്റ്റിസ്…

Read More

സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് വിവാദം; പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർ‍‍ഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. പുരസ്കാര നിർണ്ണയത്തിൽ സ്വജനപക്ഷപാതം ഉണ്ടായെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹർജിയിലെ ആരോപണം. സംവിധായകൻ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥനത്ത് തുടരാൻ അർഹനല്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിനെതിരെ നേരത്തെ സംവിധായകൻ വിനയനും രംഗത്ത് വന്നിരുന്നു. രംഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രി ഉത്തരവ് ഇട്ടിരുന്നു

Read More