
ആടുജീവിതത്തിന് ഒമ്പത് സംസ്ഥാന പുരസ്‌കാരങ്ങൾ; ബ്ലെസി ചേട്ടന് ലഭിച്ച അംഗീകാരത്തിലാണ് സന്തോഷിക്കുന്നതെന്ന് പൃഥ്വിരാജ്
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ അവാർഡുകൾ വാരിക്കൂട്ടി ‘ആടുജീവിതം’. ജനപ്രിയ ചിത്രം, മികച്ച നടൻ, സംവിധായകൻ അടക്കമുള്ള പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. വലിയ സന്തോഷം തോന്നുന്നെന്ന് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ പൃഥ്വിരാജ് പ്രതികരിച്ചു. ലഭിച്ച ഓരോ അവാർഡും സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കുമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ബ്ലെസി ചേട്ടന് ലഭിച്ച അംഗീകാരത്തിനാണ് ഞാൻ ഏറ്റവും സന്തോഷിക്കുന്നത്. പടം തീയേറ്ററിലെത്തിയപ്പോൾ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ചിത്രത്തിന് നൽകിയ സ്നേഹമാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. ഇപ്പോൾ ഇങ്ങനെ…