സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് വനിതയെ നിയമിക്കണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് സ്ത്രീപക്ഷ കൂട്ടായ്മ
ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിക്കണമെന്ന് സ്ത്രീപക്ഷ പ്രവർത്തകർ. ഇക്കാര്യം ആവശ്യപ്പെട്ട് വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്ത് ഇതുവരെ ഒരു സ്ത്രീ ഉണ്ടായിട്ടില്ല. അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യയായ ഒരു സ്ത്രീയെ നിയമിച്ചുകൊണ്ട് മാതൃക കാണിക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നാണ് സ്ത്രീപക്ഷ കൂട്ടായ്മ നൽകിയ കത്തിൽ പറയുന്നത്. ‘ഇടതുപക്ഷം സ്ത്രീപക്ഷം’ എന്നത് ആലങ്കാരികമായ ഒരു മുദ്രാവാക്യമാകേണ്ടതല്ല. മലയാള ചലച്ചിത്ര ലോകത്തെ സ്ത്രീവിരുദ്ധതയും ചൂഷണവും അവസാനിപ്പിക്കുന്നതിന്റെ…