
സിൽവർലൈൻ വെള്ളപ്പൊക്കത്തിന് കാരണമാവും; പുനർവിചിന്തനം വേണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്
സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്. ഹരിത പദ്ധതി എന്ന അവകാശവാദം തെറ്റാണ്. പദ്ധതി വന്നാൽ 4,033 ഹെക്ടർ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ സ്ഥിതി രൂക്ഷമാകും. 55 ഹെക്ടർ കണ്ടൽക്കാട് നശിക്കും. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഡിപിആറിൽ പറയുന്നില്ല. പദ്ധതിയിൽ പുനർവിചിന്തനം വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. പരിഷത്തിന്റെ സംസ്ഥാന സമ്മേളനത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്. സിൽവർലൈൻ പാതയ്ക്കു മാത്രമായി 6,54,675 ചതുരശ്രമീറ്റർ അളവിൽ വാസമേഖലകൾ ഇല്ലാതാകും. 7,500…