പാലക്കാട് പെട്ടി വിവാദത്തിലെ പരാമർശം ; എൻ എൻ കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാൻ സിപിഐഎം സംസ്ഥാന സമിതി തീരുമാനം

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല പെട്ടി വിവാദവുമായി ബന്ധപ്പെട്ട് എൻഎൻ കൃഷ്ണദാസിനെ താക്കീത് നൽകി സിപിഐഎം. പരസ്യമായി താക്കീത് ചെയ്യാനാണ് സിപിഐഎം സംസ്ഥാന സമിതി തീരുമാനം. പാലക്കാട് പെട്ടി വിഷയത്തിൽ തെറ്റായ പരാമർശം നടത്തിയതിനാണ്‌ നടപടിയെടുത്തത്. പാർട്ടി നിലപാടിന് വിരുദ്ധമായിരുന്നു കൃഷ്ണദാസിന്റെ നിലപാടെന്നും പ്രസ്താവന പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന പ്രതീതി ഉണ്ടാക്കിയെന്നും സിപിഐഎം വിലയിരുത്തുന്നു. വയനാട് ഡിസിസി ട്രഷറുടെ ആത്മഹത്യയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു….

Read More

പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി, വിവാദത്തിന് തിരികൊളുത്തി; കടകംപള്ളിക്കെതിരെ സംസ്ഥാന സമിതി

തിരുവനന്തപുരത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന കമ്മിറ്റി അംഗവും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. വിവാദത്തിന് തിരികൊളുത്തിയത് കടകംപള്ളിയാണെന്നാണ് ആക്ഷേപം. പാർട്ടി ഭരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തി. മുതിർന്ന നേതാവിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് കടകംപള്ളിയിൽനിന്നുണ്ടായത്. പ്രശ്‌നം അതീവ ഗൗരവം ഉള്ളതെന്നും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട്. സ്മാർട് റോഡ് വികസനത്തിന്റെ പേരിൽ തലസ്ഥാനത്തെ ജനങ്ങളെ തടങ്കലിൽ ആക്കുന്നുവെന്നു കടകംപള്ളി വിമർശിച്ചിരുന്നു. ഇതിനെതിരെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് രംഗത്തെത്തി. ‘കരാറുകാരെ മാറ്റിയതിന്റെ…

Read More

സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്

സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും.മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തുന്ന ജനസദസ് പര്യടന പരിപാടിയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രധാന അജണ്ട.പരിപാടി വന്‍ ജനകീയമാക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്.പരിപാടിയുടെ പ്രചാരണം ബൂത്ത് തലം മുതല്‍ ആരംഭിക്കണം എന്നാണ് സെക്രട്ടറിയേറ്റിലെ തീരുമാനം.സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെങ്കിലും ജനസദസ്സ് സംഘടിപ്പിക്കുന്നതില്‍ പാര്‍ട്ടി ഘടകങ്ങളുടെ പൂര്‍ണ പിന്തുണ വേണമെന്ന് സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ അവലോകനവും സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നടക്കും.

Read More

പി.എച്ച് ആയിശാ ബാനു സംസ്ഥാന വൈസ് പ്രസിഡന്റ്; എം.എസ്.എഫിന് മുന്ന് വനിതാ ഭാരവാഹികൾ

എം.എസ്.എഫിന്റെ പുതിയ സംസ്ഥാന ഭാരവാഹികളായി മുന്ന് വനിതകളെ പ്രഖ്യാപിച്ചു. പി.എച്ച് ആയിശാബാനു, റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരാണ് പുതിയ ഭാരവാഹികൾ. ആദ്യമായാണ് ലീഗിന്റ വിദ്യാർഥി സംഘടനയായ എം.എസ്.എഫ് വനിതകളെ സംസ്ഥാന ഭാരവാഹികളാക്കുന്നത്. ഫാത്തിമ തഹ്‌ലിയ നേരത്തെ ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്നു. ആയിശാ ബാനു സംസ്ഥാന വൈസ് പ്രസിഡന്റും റുമൈസ റഫീഖും അഡ്വ. തൊഹാനിയും സംസ്ഥാന സെക്രട്ടറിമാരുമാണ്. ആയിശാ ബാനു നിലവിൽ ഹരിതയുടെ സംസ്ഥാന പ്രസിഡന്റാണ്. റുമൈസ റഫീഖ് സംസ്ഥാന ജനറൽ സെക്രട്ടറിയും തൊഹാനി…

Read More