ഇലക്ടറൽ ബോണ്ട്; എസ്.ബി.ഐ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇലക്ട്രൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി ചോദിച്ചുള്ള എസ്.ബി.ഐയുടെ ഹർജിയും എസ്.ബി.ഐക്ക് എതിരായ കോടതിയലക്ഷ്യ ഹർജിയുമാണ് ഇന്ന് സുപ്രിംകോടതി പരിഗണിക്കുന്നത്. ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്നാണ് എസ്.ബി.ഐയുടെ ആവശ്യം. ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നും ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ബി.​ആ​ർ. ഗ​വാ​യ്, ജെ.​ബി. പ​ർ​ദീ​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക. ഇലക്ട്രൽ ബോണ്ടുകൾ വഴി രാഷ്ട്രീയപ്പാർട്ടികൾക്ക് കിട്ടിയ…

Read More

കൂടുതൽ സ​മ​യം ചോ​ദി​ച്ച സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നിലപാട് ബാലിശം

ബി.​ജെ.​പി കോ​ടി​ക​ൾ വാ​രി​യ ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ വാ​ങ്ങി​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ​കൂടുതൽ സ​മ​യം ചോ​ദി​ച്ച സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നിലപാട് ബാലിശമാണെന്ന് തുറന്നടിച്ച് രാജ്യസഭ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ രം​ഗത്ത്. സ്വന്തം അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതിക്കുണ്ടെന്നും ഭരണഘടനാ ബെഞ്ച് വിധിപറഞ്ഞിരിക്കെ ബാങ്കിന്‍റെ ആവശ്യം അംഗീകരിക്കുക എളുപ്പമല്ലെന്നും കപിൽ സിബൽ വ്യക്തമാക്കി. ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ ക്രോഡീകരിച്ച് പുറത്തുവിടാൻ ആഴ്ചകളെടുക്കുമെന്നുള്ള എസ്.ബി.ഐയുടെ വാദം ആരോ ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണെന്ന് അദ്ദേഹം വിമർശിച്ചു….

Read More

ഇന്ത്യയും സിംഗപ്പൂരും തമ്മിൽ യുപിഐ പണമിടപാട് നടത്തുമെന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സിംഗപ്പൂർ കമ്പനിയായ പേയ്‌നൗവുമായി സഹകരിച്ച് ഇന്ത്യയും സിംഗപ്പൂരും തമ്മിൽ യുപിഐ പണമിടപാട് നടത്തുമെന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സിംഗപ്പൂരുമായി ഇന്ത്യ യുപിഐ ഉപയോഗിച്ചുള്ള പണമിടപാട് സാധ്യമാക്കിയതിന് തൊട്ട് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഇത് സർക്കാരിന്റെ ഡിജിറ്റൈലൈസേഷൻ ലക്ഷ്യം കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളിലേയും ഉപഭോക്താക്കൾക്ക് എളുപ്പമുള്ളതും തടസ്സമില്ലാത്തതുമായ പണമിടപാട് സാധ്യമാക്കുന്നതിനും സഹായിക്കുമെന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് ഖാര പറഞ്ഞു. എസ്ബിഐയുടെ ഭീം എസ്ബിഐപേ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്നുമായി പറന്ന ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾമാർ. തിങ്കളാഴ്ച രാത്രിയാണ് ഇവർ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത്. ഒറ്റ രാത്രിയിൽ രണ്ട് പാകിസ്ഥാൻ ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്. ഏഴടി ളവും 19 കിലോഗ്രാം ഭാരവുമുള്ള ഡ്രോണിൽ നിന്ന് 6.5 കിലോഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്. ……………………………….. പാലക്കാട് കോട്ടോപ്പാട് കച്ചേരിപ്പറമ്പിൽ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം. രണ്ടു പേർക്ക് പരുക്കേറ്റു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്. കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ, കരടിയോട് വട്ടത്തൊടി…

Read More