
അഹങ്കാരം കൊണ്ട് വേണ്ടെന്ന് വച്ച സിനിമ കാനിലെത്തി; ഉയരത്തിലായിരുന്ന ഞാന്‍ ഇപ്പോള്‍ താഴെ വന്ന് നില്‍ക്കുകയാണ്: വിന്‍സി
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയ നടിയാണ് വിന്‍സി അലോഷ്യസ്. എന്നാല്‍ കരിയറില്‍ പെട്ടെന്നുണ്ടായ വിജയം തന്നെ അഹങ്കാരിയാക്കിയെന്നാണ് വിന്‍സി പറയുന്നത്. നസ്രാണി യുവശക്തി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമകള്‍ ഓരോന്നായി വന്നു തുടങ്ങി. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന തുടങ്ങിയ സിനിമകളില്‍ നല്ല ക്യാരക്ടര്‍ റോളുകള്‍ ചെയ്തു. പിന്നീട് രേഖയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. ആ വളര്‍ച്ചയില്‍ രണ്ട് കാര്യങ്ങളുണ്ടായി. ആദ്യം അനുഗ്രഹിക്കപ്പെട്ടവളാണെന്ന തോന്നല്‍…