
ഭക്തിസാന്ദ്രം ശബരിമല; ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ; വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്
പതിനായിരങ്ങൾക്കു ദർശനപുണ്യവുമായി ശബരിമലയിൽ മണ്ഡലകാല പൂജകൾക്കു തുടക്കമായി. പുലര്‍ച്ചെ മൂന്നിന് പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്നപ്പോൾ ശബരിമലയിലാകെ ശരണം വിളികൾ മുഴങ്ങി. ഇനി ശരണമന്ത്രധ്വനികളുടെ നാളുകൾ. ഇന്നലെ മുതല്‍ തന്നെ തീര്‍ഥാടകര്‍ സന്നിധാനത്തു തമ്പടിച്ചിരുന്നു. 70,000 പേരാണ് ഇന്ന് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. 10,000 പേർ സ്പോട് ബുക്കിങ് വഴിയും ദർശനത്തിനെത്തും. ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുന്ന നട വൈകിട്ട് മൂന്നിന് വീണ്ടും തുറക്കും. രാത്രി 11ന് ഹരിവരാസനം പാടി നട…