സ്‌പൈസ് ജെറ്റ്; തിരുവനന്തപുരത്തുനിന്ന് കൂടുതൽ സർവ്വീസുകൾ ആരംഭിക്കാനൊരുങ്ങുന്നു

സ്‌പൈസ് ജെറ്റ് ബംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ 10 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകളാണ് പുതിയതായി തുടങ്ങുന്നത്. നിലവിൽ സ്‌പൈസ് ജെറ്റിന് തിരുവനന്തപുരം – ബംഗളൂരു റൂട്ടിൽ ശനിയാഴ്ചകളിൽ മാത്രമാണ് സർവീസ് ആണുള്ളത്.  തിരുവനന്തപുരത്തു നിന്നും ബംഗളുരുവിലേക്കും തിരിച്ചും ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. രാവിലെ 05:50ന് ബാംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം 07:25ന് തിരുവനന്തപുരത്ത് എത്തും. തിരികെ 08:05ന് പുറപ്പെട്ട് 09:40ന് ബാംഗളൂരുവിലെത്തും. ശനിയാഴ്ചകളിൽ രാത്രി 10:15ന് തിരുവനന്തപുരത്ത് എത്തുന്ന…

Read More

രണ്ടാം വന്ദേഭാരത്; ആദ്യ സര്‍വീസ് ഇന്ന് തുടങ്ങും

കേരളത്തിന്റെ രണ്ടാം വന്ദേ ഭാരതത്തിന്റെ ആദ്യ സര്‍വീസ് ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് ഇന്ന് വൈകിട്ട് 4.05ന് ട്രെയിന്‍ പുറപ്പെടും. കാസര്‍കോട് നിന്ന് നാളെ രാവിലെ ഏഴിനാണ് സര്‍വീസ്. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക.  തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടുനിന്നും സര്‍വീസ് നടത്തും. 7 എസി ചെയര്‍ കാറുകളും ഒരു എക്‌സിക്യൂട്ടീവ് കോച്ചും ഉള്‍പ്പടെ 530 സീറ്റുകളാണ് രണ്ടാം വന്ദേ ഭാരത് ട്രെയിനില്‍ ഉള്ളത്. ഞായറാഴ്ച ഓണ്‍ലൈനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം വന്ദേഭാരത്…

Read More

കുറഞ്ഞ നിരക്കിൽ ഫുജൈറ–കരിപ്പൂർ വിമാനസർവീസ് ഒക്ടോബർ 2 മുതൽ

പ്രവാസികൾക്ക് ആശ്വാസമായി ഫുജൈറയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് സലാം എയറിന്റെ സർവീസ്. ഒക്ടോബർ രണ്ടു മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് മസ്കത്ത് വഴി കരിപ്പൂരിലേക്കും തിരിച്ചുമുള്ള സർവീസ്. ഉയർന്ന വിമാന ടിക്കറ്റ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് ഇത് ഒരു ആശ്വാസമായി. രാത്രി 7.50ന് ഫുജൈറയിൽ നിന്നു പുറപ്പെടുന്ന വിമാനം മസ്കത്തിൽ തങ്ങുന്നതടക്കം ആറു മണിക്കൂർ കൊണ്ട് പുലർച്ചെ 3.20നു കരിപ്പൂരിലെത്തും. 8051 രൂപയാണ് ടിക്കറ്റ് നിരക്ക്. പകൽ 10.20നു പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാർക്ക് മസ്കത്തിൽ 15.30 മണിക്കൂർ…

Read More

പ്രധാനമന്ത്രി ഇന്ന് മുതൽ വിദേശപര്യടനത്തിന്; ജപ്പാനും ഓസ്ട്രേലിയയും സന്ദർശിക്കും

ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ജപ്പാനിലെ ഹിറോഷിമയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനിൽ നടക്കും. പാപ്പുവ ന്യൂ ഗിനിയിലെ പോർട്ട് മോറസ്ബിയിൽ ഇന്ത്യ പസിഫിക് ഐലൻറ്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഓസ്ട്രേലിയയിലെ സിഡ്നിയിൽ പ്രവാസികൾ മോദിക്കൊരുക്കുന്ന സ്വീകരണത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനീസും പങ്കെടുക്കും.

Read More