‘മാര്‍ക്കോ’ കണ്ടു ; സംവിധായകനെ നേരിട്ടുവിളിച്ച് അഭിനന്ദനം അറിയിച്ച് നടൻ അല്ലു അര്‍ജുന്‍

ഉണ്ണിമുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ കണ്ട് നടൻ അല്ലു അര്‍ജുന്‍. ചിത്രം ഇഷ്ടപ്പെട്ട താരം സംവിധായകൻ ഹനീഫ് അദേനിയെ നേരിട്ടു വിളിച്ച് അഭിനന്ദിച്ചു. സിനിമ കണ്ടുവെന്നും നന്നായി ആസ്വദിച്ചെന്നും അല്ലു അർജുൻ പറഞ്ഞു. ചിത്രത്തിന്‍റെ പ്രൊഡക്‌ഷൻ ക്വാളിറ്റിയെക്കുറിച്ചും സിനിമയുടെ മേക്കിങ്ങിലെ സാങ്കേതികത്തികവിനെക്കുറിച്ചും പ്രത്യേകം പരാമർശിച്ചു. മാർക്കോയിലെ ഉണ്ണി മുകുന്ദന്റെ ആക്‌ഷൻ പാക്ക്ഡ് പ്രകടനത്തെ പ്രശംസിച്ച അല്ലു അർജുൻ, സംവിധായകൻ ഹനീഫ് അദേനിയെ തന്‍റെ ഹൈദരാബാദിലെ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം ആഗോള കലക്‌ഷനില്‍ നൂറ് കോടി നേടി ഉണ്ണി മുകുന്ദൻ…

Read More

“ഉടുമ്പൻചോല വിഷൻ ” ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു

മാത്യു തോമസിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ‘ഉടുമ്പൻചോല വിഷൻ കട്ടപ്പനയിൽ ചിത്രീകരണം ആരംഭിച്ചു. ആഷിഖ് അബു, അനിൽ രാധാകൃഷ്ണ മേനോൻ എന്നിവരുടെ ശിഷ്യനായി സലാം ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്. സപ്തമശ്രീ തസ്‌കര സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.പുതുമുഖം ഹസലി, ചൈതന്യ പ്രകാശ് എന്നിവരാണ് നായികമാർ.ശ്രീനാഥ് ഭാസി ചെമ്പൻ വിനോദ് ജോസ്, ശ്രിന്ദ , ദിലീഷ് പോത്തൻ, സിദ്ദിഖ്, അശോകൻ, സുദേവ് നായർ,സുധി കോപ്പ,ഷഹീൻ സിദ്ദിഖ്, അഭിരാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഢൻ, ജിനു ജോസ്,മനു…

Read More

ഹണിറോസിന്റെ ‘റേച്ചൽ’; ചിത്രീകരണം പൂർത്തിയായി

പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന് ചിത്രത്തിന്റെ ചിത്രീകരണം നെല്ലിയാമ്പതിൽ പൂർത്തിയായി. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത,പൗളി വത്സൻ രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം,ഷിനോയ് മാത്യു,എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന്…

Read More

പാന്‍മസാലയുടെ പരസ്യം: ഷാരൂഖ് ഖാനും അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനുമെതിരെ നടപടിയുമായി കേന്ദ്രം

പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതിനെ തുടർന്ന് അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. നടന്‍മാര്‍ക്ക് നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്‌നൗ ബെഞ്ചിനെ അറിയിച്ചു. ഇതേ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നും അതിനാല്‍, തല്‍ക്ഷണ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നീ നടന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍, ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍…

Read More