
‘അന്ന് ഭീകരനുള്ള സ്ഥലത്ത് സെറ്റിട്ടു, ലൊക്കേഷന്റെ നാല് വശത്തും പട്ടാളമായിരുന്നു, ലാൽ അപ്പോഴും കൂൾ’: മേജർ രവി
പ്രേക്ഷകർക്ക് പ്രിയപ്പെട്ട മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് മേജർ രവി സംവിധാനം ചെയ്ത കീർത്തിചക്ര. 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മേജർ മഹാദേവൻ എന്ന പട്ടാളക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. ഇപ്പോഴിതാ കീർത്തിചക്രയുടെ ചിത്രീകരണ സമയത്തെ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ മേജർ രവി. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങൾ ചിത്രീകരിക്കാനായി കശ്മീരിൽ സെറ്റിടുകയായിരുന്നെന്നും, ഒരു പാകിസ്ഥാൻ ഭീകരൻ അവിടെയായിരുന്നു താമസിച്ചിരുന്നതെന്നും മേജർ രവി പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമയുടെ ഷൂട്ടിന്റെ സമയത്ത് പല രസകരമായ സംഭവങ്ങളും…