
ചരിത്രമെഴുതി സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ്; റോക്കറ്റിന്റെ ബൂസ്റ്റർ ലോഞ്ച് പാഡിൽ തിരിച്ചിറക്കി, വിഡിയോ പങ്കുവെച്ച് ഇലോൺ മസ്ക്
സ്പേസ് എക്സ് നിര്‍മിച്ച ക്രൂവില്ലാത്ത കൂറ്റന്‍ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം സമ്പൂർണ വിജയം. സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണമാണ് ടെക്സാസിലെ സ്പേസ് എക്സിന്റെ സ്റ്റാർബേസിൽ നടന്നത്. വിക്ഷേപണത്തിന് ശേഷം മുൻ നിശ്ചയിച്ച പ്രകാരം റോക്കറ്റിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ കൃത്യമായി പ്രവർത്തിച്ചു. റോക്കറ്റിന്റെ ഒന്നാം ഭാഗത്തെ വിജയകരമായി ലോഞ്ച് പാഡിൽ തിരിച്ചിറക്കി. അതേടൊപ്പം, റോക്കറ്റിന്റെ രണ്ടാം ഭാഗം ബഹിരാകാശ യാത്രക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. വിക്ഷേപണത്തറയിൽ ഘടിപ്പിച്ച റോബോട്ടിക് ആയുധങ്ങൾ (ചോപ്സ്റ്റിക്) ഉപയോഗിച്ചാണ് 232…