
മൂന്ന് കോടി ഇന്ത്യക്കാരുടെ പാൻ നമ്പരും മൊബൈൽ നമ്പരും ഒന്നരക്കോടി രൂപക്ക് വിൽപ്പനക്ക്; വിവരങ്ങൾ ചോർന്നത് സ്റ്റാർ ഹെൽത്തിൽ നിന്ന്
സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മൂന്ന് കോടി ഉപഭോക്താക്കളുടെ പാൻ നമ്പരും ഇ മെയിൽ ഐഡിയും മൊബൈൽ നമ്പരുമടക്കമുള്ള സുപ്രധാന സ്വകാര്യ വിവരങ്ങൾ ചൈനീസ് ഹാക്കർ ചോർത്തി വിൽപ്പനക്ക് വെച്ചു. രാജ്യത്ത് നടന്ന ഏറ്റവും വലിയ വിവരച്ചോർച്ചയെന്നാണ് ടെക് മേഖലയിലുള്ളവർ വിലയിരുത്തുന്നത്. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങളാണ് ചോർന്നതും വിൽപ്പനക്ക് വെച്ചതും.‘xenZen’ എന്നറിയപ്പെടുന്ന ഹാക്കറാണ് 3.12 കോടി ഉപഭോക്താക്കളുടെ അതീവ സ്വകാര്യവിവരങ്ങൾ ചോർത്തിയത്. സ്വകാര്യവിവരങ്ങളുൾപ്പെടുന്ന 7.24 ടിബി ഡാറ്റ ഒന്നേകാൽ കോടിരൂപക്ക് (150,000…