സിനിമാ-സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

സിനിമ, സീരിയൽ താരം മീന ഗണേഷ് (82)​ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. നൂറിലധികം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേക്ക് മീന ഗണേഷ് അരങ്ങേറ്റം കുറിക്കുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും,​ വാൽക്കണ്ണാടി,​ നന്ദനം,​ മീശമാധവൻ,​ പുനരധിവാസം തുടങ്ങിയ ഓട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമാ നാടക നടൻ എ എൻ ഗണേശിന്റെ ഭാര്യയാണ്. 1942ൽ പാലക്കാട് കല്ലേക്കുളങ്ങരയിലാണ് മീന ഗണേഷ് ജനിച്ചത്….

Read More

സിനിമാ താരം മഹേഷ് ബിജെപിയിലേക്ക്

സിനിമാ താരം മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് മഹേഷ് അംഗത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. എറണാകുളം ബിടിഎച്ച് ഹോട്ടലിലായിരുന്നു നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങ്. ബിജെപി അംഗത്വ ക്യാംപെയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ പാര്‍ട്ടിയിലെത്തുമെന്നു കെ സുരേന്ദ്രന്‍ പറഞ്ഞു.  

Read More

തമിഴ്നാട്ടിൽ പടക്കശാലയിൽ സ്ഫോടനം; 4 മരണം

തമിഴ്നാട് വിരുദുനഗറിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 4 പേർ മരിച്ചു. രാവിലെയോടെയാണു സാത്തൂരിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. പാണ്ടുവർപ്പെട്ടി ​ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്‌സ് എന്ന കമ്പനിയിലായിരുന്നു അപകടം. 2 നിർമാണ യൂണിറ്റുകൾ പൂർണമായും തകർന്നു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞെന്നു സാത്തൂർ പൊലീസ് അറിയിച്ചു. അച്ചംകുളം സ്വദേശി രാജ്കുമാറിന്റെ (45) മൃതദേഹമാണു തിരിച്ചറിഞ്ഞത്. പരുക്കേറ്റവരെ വിരുദുനഗർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More

പ്രമുഖ ടിക്ടോക് താരം കൈൽ മരിസ റോത്ത് അന്തരിച്ചു; അമ്മ തന്നെയാണ് മരണവിവരം അറിയിച്ചത്

പ്രമുഖ ടിക്ടോട് താരം കൈൽ മരിസ റോത്ത് (36) അന്തരിച്ചു. കൈലിന്റെ അമ്മ തന്നെയാണ് മരണവിവരം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചത്. മരണംകാരണം വെളിപ്പെടുത്തിയിട്ടില്ല. ഒരാഴ്ച മുൻപായിരുന്നു അന്ത്യമെന്ന് സഹോദരി വ്യക്തമാക്കി. യുഎസിലെ മേരിലാൻഡിലാണ് കൈൽ മരിസ് താമസിച്ചിരുന്നത്. ‘‘എന്റെ മകൾ കൈൽ അന്തരിച്ചു. അവൾ നിങ്ങളിൽ ചിലരുടെ ജീവിതത്തെ വ്യക്തിപരമായും മറ്റു ചിലരെ അല്ലാതെയും സ്പർശിച്ചു. അവൾ എല്ലാവരെയും ഒരുപാട് സ്നേഹിച്ചു. ഇപ്പോൾ ഒന്നും മനസ്സിലാകുന്നില്ല. കുറച്ചു ദിവസം കഴിയുമ്പോൾ ഒരുപക്ഷേ കൂടുതൽ മനസ്സിലാകും.’’– അമ്മ ജാക്വി…

Read More

താരമല്ലെങ്കില്‍ ബജറ്റിന്‍റെ പരിമിതിയുണ്ടാകുമെന്ന് ഷെയിൻ നിഗം

നക്ഷത്രപ്രഭയുള്ള യുവനടനാണ് ഷെയിന്‍ നിഗം. കിസ്മത്ത് എന്ന സിനിമയിലൂടെ തന്‍റെ സാന്നിധ്യമറിയിച്ച ഷെയിന്‍ കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളത്തിന്‍റെ യുവതാര പദവിയിലേക്ക് ഉയരുകയായിരുന്നു. ഓരോ സിനിമയിലും വ്യത്യസ്തനാകാൻ കൊതിക്കുന്ന നടനാണ് ഷെയിൻ. പ്രണയനായകനായി ലേബൽ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ആരാധകർ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്. പ്രണയനായകനായി ഞാന്‍ എന്നെ ലേബല്‍ ചെയ്തിട്ടില്ല. മറ്റുള്ളവരാണല്ലോ ലേബല്‍ ചെയ്യുന്നത്. അതുകൊണ്ട്, ലേബലിങ്ങില്‍ എനിക്കു പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ചെയ്യുന്ന പടങ്ങള്‍ക്ക് അനുസരിച്ചാണല്ലോ ലേബലിങ്. ഒരു ചിത്രം ഞാന്‍ തെരഞ്ഞെടുക്കുന്നതിനു പിന്നില്‍…

Read More

ഇസ്രയേൽ യുദ്ധം: ഹമാസിനെ പിന്തുണച്ച് പോൺ സ്റ്റാർ മിയ ഖലീഫ

ഇസ്രായേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ പലസ്തീൻ അനുകൂല പ്രസ്താവന നടത്തി പോൺ സ്റ്റാർ മിയ ഖലീഫ. സമൂഹ്യമാധ്യമായ എക്സിലാണ് മിയ തന്‍റെ ഹമാസ് അനുകൂല നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ ദുരവസ്ഥ കണ്ടിട്ടും പലസ്തീനിനുവേണ്ടി ശബ്ദമുയർത്തുന്നില്ലെങ്കിൽ ഒരാൾ “തെറ്റായ’ പക്ഷത്താണെന്ന് ശനിയാഴ്ച നീലച്ചിത്രനായിക ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. “നിങ്ങൾക്ക് പലസ്തീനിലെ സ്ഥിതിഗതികൾ നോക്കാനും പലസ്തീനികളുടെ പക്ഷത്തു നിൽക്കാതിരിക്കാനും കഴിയുമെങ്കിൽ, നിങ്ങൾ വർണവിവേചനത്തിന്‍റെ തെറ്റായ വശത്താണ്, അത് കാലം തെളിയിക്കും’- മിയ എക്‌സിൽ എഴുതി. ഒക്ടോബര്‍ ഏഴിനാണ് മിയ എക്സില്‍ തന്റെ…

Read More

‘എൻറെ ഫോട്ടോ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്യുമ്പോൾ പ്രായം വെറും 15 മാത്രം’: വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ഉർഫി ജാവേദ്

ബോളിവുഡിലെ പ്രിയതാരമാണ് ഉർഫി ജാവേദ്. സെക്‌സി-ഫാഷൻ ലുക്കുകളിൽ എത്തി യുവാക്കളുടെ മനം കവർന്ന താരത്തിന് സോഷ്യൽ മീഡിയയകളിൽ വൻ ആരാധകരാണുള്ളത്. പലപ്പോഴം താരം ധരിക്കുന്ന വസ്ത്രങ്ങൾക്കെതിരേ വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും ഉർഫിയെ അതൊന്നും ബാധിക്കാറേയില്ല. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ താരം നടത്തിയ ചില വെളിപ്പെടുത്തലുകൾ ആരാധകരിൽ ഞെട്ടലുണ്ടാക്കുകയും വൈറലാകുകയും ചെയ്തു. വീട്ടിൽ പൂർണ നഗ്‌നയായി ഇരിക്കാനാണ് ഇഷ്ടമെന്നായിരുന്നു താരത്തിൻറെ തുറന്നുപറച്ചിൽ. മുംബൈയിൽ മൂന്ന് മുറിയുള്ള വീട് വാങ്ങിയത് ഇതിനുവേണ്ടിയാണെന്നും ഉർഫി. വീട്ടിൽ മാത്രമല്ല, പുറത്തും നഗ്നനായി കറങ്ങാറുണ്ടെന്നും…

Read More

പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസം; മലയാള സിനിമ മെഗാ സ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് പിറന്നാള്‍

മലയാള സിനിമയുടെ നിത്യ യൗവനം പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിക്ക് ഇന്ന് 68 വയസ്സ്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് പലരും അദ്ദേഹത്തെ വാഴ്ത്താറുള്ളത്. ‘പെട്രോളിന് 75, ഡീസലിന് 70, ഡോളറിന് 72, പക്ഷേ മമ്മൂട്ടിക്ക് 68’ എന്നാണ് ഒരു ആരാധകൻ ഫേസ്ബുക്കിൽ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് പിറന്നുവീണത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. ഇസ്മയിൽ-ഫാത്തിമ…

Read More