ഡോളറിനെതിരെ നീങ്ങിയാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് നൂറ് ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ്; ലോക്‌സഭയില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ
അന്താരാഷ്ട്ര പണമിടപാടുകള്‍ക്ക് ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിക്കുമെന്ന ബ്രിക്‌സ് രാജ്യങ്ങളുടെ തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ. ബ്രിക്‌സ് കറന്‍സികള്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ നിലപാട് വ്യക്തമാക്കാതെയാണ് ധനകാര്യ മന്ത്രാലയം മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡോളറിനെതിരെയുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര പണമിടപാടുകള്‍ക്ക് ഡോളറിന് പകരം മറ്റ് കറന്‍സികളെ ആശ്രയിച്ചാല്‍ കടുത്ത നടപടിയിലേയ്ക്ക് പോകുമെന്ന…