
ആ പാട്ടിലെ നിവിനെ പോലെ ഒരാൾ എന്റെ പിറകെ യഥാർത്ഥത്തിൽ വന്നിട്ടുണ്ട്; അനശ്വര രാജൻ
അഭിനയം കൊണ്ട് പ്രേക്ഷകർക്കിടയിൽ ഒരു മികച്ച സ്ഥാനം ഉണ്ടാക്കിയെടുക്കാൻ സാധിച്ച നടിയാണ് അനശ്വര രാജൻ. ഒരുപിടി നല്ല ചിത്രങ്ങളിൽ അനശ്വര തിളങ്ങിയിട്ടുണ്ട്. അനശ്വരയുടേതായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും മികച്ച പ്രതികരണം കിട്ടിയതുമായ കഥാപാത്രം നേര് എന്ന സിനിമയിൽ കാഴ്ച പരിമിതിയുള്ള പെൺകുട്ടിയുടേതാണ്. ഇപ്പോഴിതാ അടുത്തിടെ പുറത്തിറങ്ങിയ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലും അനശ്വര ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്. കൃഷ്ണ എന്ന കഥാപാത്രമായാണ് അനശ്വര മലയാളി ഫ്രം ഇന്ത്യയിൽ…