അഴിമതി നടക്കരുതെന്ന നിലപാട് മാത്രമേയുള്ളൂ; പൊലീസ് അന്വേഷിക്കട്ടെ: പേഴ്സണൽ സ്റ്റാഫിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി

ജോലിക്ക് കൈക്കൂലി വാങ്ങിയ വിവാദത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്. സെപ്തംബർ 13 ന് പരാതി ലഭിച്ചുവെന്നും അതിൽ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു. അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും അദ്ദേഹം വസ്തുതകൾ നിരത്തി പറഞ്ഞു. വിഷയത്തിൽ പരാതി പൊലീസിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഇക്കാര്യം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. സെപ്തംബർ 20 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാതി അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പേഴ്സണൽ…

Read More

ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു

ബിരിയാണിക്കൊപ്പം കഴിക്കാൻ കൂടുതൽ തൈര് ആവശ്യപ്പെട്ടയാളെ ഹോട്ടൽ ജീവനക്കാർ അടിച്ചുകൊന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട യുവാവ് മൂന്നു പേർക്കൊപ്പമാണ് ഭക്ഷണം കഴിക്കാനെത്തിയത്. കൂടുതൽ തൈര് ചോദിച്ചതോടെ തർക്കം ഉടലെടുക്കുകയും ജീവനക്കാർ മർദിക്കുകയുമായിരുന്നു. ഇതോടെ ഇരു സംഘവും പരസ്പരം ഏറ്റുമുട്ടി. പൊലീസ് സംഭവ സ്ഥലത്തെത്തുകയും ഇരു സംഘത്തെയും പഞ്ചഗുട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയശേഷം യുവാവ് ഛർദിക്കാൻ തുടങ്ങുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശരീരത്തിന് പുറത്ത് ഗുരുതരമായ പരുക്കുകളൊന്നും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം…

Read More

അയോഗ്യനാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പഴ്സനൽ സ്റ്റാഫിനെ പിൻവലിച്ചു

ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പഴ്സനൽ സ്റ്റാഫിനെ പിൻവലിച്ച് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. പഴ്സനൽ അസിസ്റ്റന്റ്, ഡ്രൈവർ എന്നിവരെ ചുമതലകളിൽ നിന്ന് ഒഴിവാക്കി.  എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ രാഹുൽ തുഗ്ലക് ലെയ്‌നിലെ ഒൗദ്യോഗിക വസതിയൊഴിഞ്ഞിരുന്നു. വസതിയൊഴിയാൻ ലോക്സഭാ സെക്രട്ടേറിയറ്റിനു കീഴിലുള്ള ഭവന സമിതി നിർദേശം നൽകിയതിനു പിന്നാലെയാണ് ഒഴിഞ്ഞത്. വയനാട് ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഹുൽ ഗാന്ധിയെ, 2019ലെ മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന്…

Read More

മെഡിക്കൽ കോളേജിലെ പീഡനം; മൊഴി മാറ്റാൻ ജീവനക്കാർ സമ്മർദ്ദം ചെലുത്തി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ ജീവനക്കാർ സമ്മർദ്ദം ചെലുത്തിയ കാര്യം സ്ഥിരീകരിച്ച് ആശുപത്രി സൂപ്രണ്ട്. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരൻറെ സഹപ്രവർത്തകരായ വനിതാ ജീവനക്കാരാണ് സമ്മർദ്ദപ്പെടുത്തുന്നതെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച്  സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരുന്നു. സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്ന് യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ഭർത്താവ് ആരോപിച്ചു. ഭർത്താവിന്റെ ഈ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് ആശുപത്രി സൂപ്രണ്ടും.  ഇരയോട് ജീവനക്കാർ…

Read More