
സര്‍ക്കാര്‍ ചെലവില്‍ ഊണും ഉറക്കവും വേണ്ടാ; ജീവനക്കാർക്ക് കര്‍ശന നിര്‍ദേശവുമായി സാമൂഹികനീതി വകുപ്പ്
സര്‍ക്കാരിന്റെ ക്ഷേമസ്ഥാപനങ്ങളില്‍ ജീവനക്കാര്‍ അനാവശ്യമായി രാത്രിയില്‍ തങ്ങുകയോ അന്തേവാസികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യരുതെന്ന് സാമൂഹിക നീതി വകുപ്പിന്റെ നിര്‍ദേശം. ചുമതലയില്ലാത്തവര്‍ രാത്രിയില്‍ ഒരുകാരണവശാലും ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കരുത്. അടിയന്തര സാഹചര്യത്തില്‍ താമസിക്കേണ്ടിവന്നാല്‍ സൂപ്രണ്ടില്‍നിന്ന് അനുമതിതേടണം. അന്തേവാസികള്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കരുത്. താമസിക്കുന്നവിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. രാത്രിയില്‍ ചുമതലയിലുള്ള ജീവനക്കാര്‍ ആസമയത്ത് സ്ഥാപനത്തിലുണ്ടെന്നും കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും സൂപ്രണ്ടുമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തേവാസികള്‍ക്കായി ഉണ്ടാക്കുന്ന ഭക്ഷണം ജീവനക്കാര്‍ കഴിക്കരുത്. ഏതെങ്കിലും സാഹചര്യത്തില്‍ കഴിക്കേണ്ടിവന്നാല്‍ സ്ഥാപന മാനേജ്മെന്റ്…