
കോഴിക്കറിക്ക് ഉപ്പ് ഇല്ലെന്ന് പറഞ്ഞു പിന്നാലെ സംഘർഷം; 3 പേർക്ക് കുത്തേറ്റു
കോഴിക്കറിക്ക് ഉപ്പ് ഇല്ലെന്നു പറഞ്ഞതിന്റെ പേരിൽ ഹോട്ടലിൽ ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ 3 പേർ ഉൾപ്പെടെ 6 പേർക്ക് പരുക്ക്. കൊല്ലം കുണ്ടറ മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ (31), മുഹമ്മദ് അസർ (29), തമിഴ്നാട് തൂത്തുക്കുടി സ്വദേശി പ്രിൻസ് (35) എന്നിവർക്കാണ് കുത്തേറ്റത്. തലയ്ക്ക് കമ്പി വടി കൊണ്ട് അടിയേറ്റ് പ്രിൻസിന്റെ മാതൃ സഹോദരൻ റോബിൻസൺ (40), സുഹൃത്ത് അംബാസമുദ്രം സ്വദേശി അരുൺ (23) ഷാഫിനിന്റെ ഡ്രൈവർ…