എറണാകുളം മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു

എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം. എസ്‌എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് കുത്തേറ്റത്. ഇന്നു പുലര്‍ച്ചെയാണ് കോളജ് ക്യാമ്ബസില്‍ വെച്ച്‌ സംഘര്‍ഷമുണ്ടായത്. നാസറിന്റെ കാലിനും കൈക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാസര്‍ അബ്ദുള്‍ റഹ്മാനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും, പരിക്ക് സാരമുള്ളതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ആണെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. നാടക റിഹേഴ്‌സലിന് ശേഷം പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ…

Read More

മോമോസിനൊപ്പം കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ടു; കടക്കാരൻ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഡൽഹിയിൽ മോമോസിനൊപ്പം കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ട യുവാവിനെ കടയുടമ കുത്തിപ്പരിക്കേൽപ്പിച്ചു. ഭികം സിംഗ് കോളനിയിലാണ് സംഭവം. ചമ്മന്തി ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായ കടയുടമ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ് ഭികം സിംഗ് കോളനിയിലെ ഫാർഷ് ബസാർ ഏരിയയിലെ തിരക്കേറിയ സ്ഥലത്ത് വച്ചാണ് അക്രമം ഉണ്ടായത്. കൂടുതൽ ചമ്മന്തി ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവും മോമോസ് കോർണർ ഉടമയും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ കടയുടമ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജിടിവി…

Read More

വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു

വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസ്സുകാരിയുടെ പിതാവിന് കുത്തേറ്റു. കേസിൽ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി വെറുതെവിട്ട പ്രതി അർജുൻ സുന്ദറിന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ് കുത്തേറ്റത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ലെന്നാണ് വിവരം. ഇന്നു രാവിലെ 11 മണിയോടെ വണ്ടിപ്പെരിയാർ ടൗണിൽ സത്രം ജംക്‌ഷനിലായിരുന്നു സംഭവം. അർജുന്റെ ബന്ധുവായ പാൽരാജും കുട്ടിയുടെ പിതാവും തമ്മിൽ ടൗണിൽ വച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ പുറത്തും…

Read More

യുഎസിലെ ജിമ്മിൽ വച്ച് കുത്തേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

യുഎസിലെ ജിമ്മിൽ വച്ച് കുത്തേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. 24കാരനായ വരുൺ രാജ് പുച്ചെ ആണ് മരിച്ചത്. അമേരിക്കൻ സ്റ്റേറ്റായ ഇന്ത്യാനയിലാണ് സംഭവം. ജോർദാൻ അൻഡ്രേഡയെന്ന 24കാരനാണ് വരുണിനെ കുത്തിയത്.അമേരിക്കയിലെ വാൽപാർസിയോ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു വരുൺ. ഒക്ടോബർ 29നാണ് വരുണിന് കുത്തേറ്റത്. തലയ്‌ക്ക് മാരകമായി പരിക്കേറ്റ വരുൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊലപാതകക്കുറ്റം ചുമത്തി ജോർദാനെതിരെ കേസെടുത്തിട്ടുണ്ട്. വരുൺ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വധിച്ചതെന്നാണ് ജോർദാൻ പൊലീസിനോട് പറഞ്ഞത്. ആക്രമണത്തിന് മുമ്പ് വരുണിനോട് സംസാരിച്ചിട്ടില്ലെന്നും…

Read More

യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ജിമ്മിൽ വച്ച് കുത്തേറ്റു

ഇന്ത്യൻ വിദ്യാർത്ഥിക്ക് യുഎസിൽ ജിമ്മിൽ വച്ച് കുത്തേറ്റു. 24 കാരനായ വരുൺ എന്ന യുവാവിനാണ് കുത്തേറ്റത്. യുഎസിലെ ഇന്ത്യാന ജില്ലയിലെ വാൽപാറായിസോ നഗരത്തിലെ ഒരു പൊതു ജിമ്മിൽ വച്ച് ജോർദാൻ അൻഡ്രേഡ് എന്ന യുവാവാണ് വരുണിനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. തലയിൽ കുത്തേറ്റ വരുൺ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃത്യത്തിനായി ഉപയോഗിച്ച ആയുധവും കണ്ടെത്തി. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി….

Read More

തെലങ്കാനയിൽ എംപിക്ക് കുത്തേറ്റു; ആക്രമണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭാ എംപിക്ക് കുത്തേറ്റു. ബിആർഎസ് എംപി കോത പ്രഭാകർ റെഡ്ഡിക്കാണ് കുത്തേറ്റത്. സിദ്ധിപേട്ട് ജില്ലയിൽ സംഘടിപ്പിച്ച പ്രചാരണ റാലിയിൽ പങ്കെടുക്കുകയായിരുന്ന എംപിയെ അജ്ഞാതർ ആക്രമിക്കുകയായിരുന്നു. സിദ്ധിപേട്ട് ജില്ലയിലെ ദൗലതാബാദ് മണ്ഡലത്തിലെ സൂരംപള്ളി ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടയിലാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. വയറ്റിൽ കുത്തേറ്റ മേദക് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. എം.പിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. എംപിക്ക് പുറമെ ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കും പരിക്കുണ്ട്. സ്ഥലത്തുണ്ടായിരുന്ന…

Read More

മദ്യപാനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; യുവാവ് കുത്തേറ്റ് മരിച്ചു

സുഹൃത്തുക്കൾ മദ്യപിക്കുന്നതിനിടെ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. കോട്ടയം നീണ്ടൂരിലാണ് സംഭവം. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് മരിച്ചത്. മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസും വിശദീകരിക്കുന്നു. അശ്വിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും സംഘട്ടനത്തിൽ കുത്തേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെയാണ് കോട്ടയം നീണ്ടൂർ ഓണംതുരുത്ത് കവലയിൽ യുവാക്കളുടെ സംഘം ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയെങ്കിലും അശ്വിൻ യാത്രമധ്യേ മരിക്കുകയായിരുന്നു. അനന്തു…

Read More

മോഷണക്കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു; പരുക്കേറ്റിട്ടും പ്രതികളെ കുടുക്കി പൊലീസ്

മോഷണക്കേസിലെ പ്രതികളെ പിന്തുടർന്ന് എത്തിയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തി പ്രതികൾ. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മോഷണത്തിന് ശേഷം ജില്ല കടന്ന പ്രതികളെ പിടികൂടാൻ എത്തിയ ആലപ്പുഴ സ്വദേശികളായ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ആലപ്പുഴ കായംകളം സ്വദേശിയായ ദീപക് എന്ന പൊലീസുകാരന് കഴുത്തിലും കയ്യിലും കുത്തേറ്റു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച പുലർച്ചെ സൂര്യനെല്ലിയിൽ വച്ചായിരുന്നു ആക്രമണം. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിന് നേര്‍ക്ക് പ്രതികള്‍ ആകമണം നടത്തുകയായിരുന്നു. ശക്തമായ ആക്രമണം…

Read More

‘ഒന്നര മണിക്കൂറോളം ശ്രമിച്ചെങ്കിലും വന്ദനയുടെ ജീവൻ രക്ഷിക്കാനായില്ല’; കടുത്ത അമര്‍ഷത്തില്‍ വൈദ്യസമൂഹം

കോട്ടയം സ്വദേശിയായ ഡോക്ടർ വന്ദനദാസിന് (22) പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽവച്ച് ആറിലേറേ തവണ കുത്തേറ്റതായി ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. മുതുകിലും നെഞ്ചിലുമാണ് കുത്തേറ്റത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ആരോഗ്യസ്ഥിതി വളരെ ഗുരുതരമായിരുന്നു. ഉടൻതന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ഒന്നര മണിക്കൂറോളം ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അക്രമാസക്തനായ പ്രതിയെ കൈവിലങ്ങ് ഇട്ടിരുന്നെങ്കിൽ സംഭവം ഉണ്ടാകില്ലായിരുന്നെന്ന് കൂടെയുണ്ടായിരുന്ന ഡോക്ടര്‍മാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടര്‍മാർ സംസ്ഥാന വ്യാപകമായി അതിശക്തമായി പണിമുടക്കുമെന്ന് ഐഎംഎ അറിയിച്ചു. കൊല്ലം ജില്ലയിലെ ഡോക്ടർമാർ സമരത്തിലേക്ക്…

Read More