ഇടുക്കി നെടുങ്കണ്ടത്ത് യുവാവ് കുത്തേറ്റ് മരിച്ചു; മൃതദേഹം കണ്ടെത്തിയത് വീട്ടുമുറ്റത്ത്

ഇടുക്കി നെടുങ്കണ്ടത്ത് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാരിത്തോട് അശോകവനം സ്വദേശി കല്ലുപുരയ്ക്കകത്ത് പ്രവീണാണ് മരിച്ചത്. കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയിൽ പിതാവ് ഔസേപ്പച്ചനാണ് പ്രവീണിനെ കണ്ടത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഉടുമ്പൻചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

രാത്രി ട്രെയിനില്‍ എത്തിയവരുമായി തര്‍ക്കം; തൃശ്ശൂരില്‍ യുവാവ് കുത്തേറ്റുമരിച്ചു

തൃശ്ശൂർ റെയിൽവേസ്റ്റേഷൻ വഞ്ചിക്കുളം ഭാഗത്ത് രാത്രിയുണ്ടായ കത്തിക്കുത്തിൽ ഒരു യുവാവ് മരിച്ചു. മൂന്നുപേർക്ക് കുത്തേറ്റിട്ടുണ്ട്. ഒളരിക്കര തെക്കേൽ വീട്ടിൽ ചന്ദ്രന്റെ മകൻ ശ്രീരാഗ് (26) ആണ് മരിച്ചത്. ഗുരുതരപരിക്കേറ്റ രണ്ടുപേരെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11-ന് ശേഷമാണ് സംഭവം. ഒളരിക്കര സ്വദേശികളായ ശ്രീരാഗ്, സഹോദരൻ ശ്രീരേഖ്, അജ്മൽ, ശ്രീരാജ് എന്നിവർ എറണാകുളത്തുനിന്ന് ട്രെയിനിലെത്തി രണ്ടാംകവാടത്തിലൂടെ പുറത്തേക്കുവന്നു. ഈസമയം ദിവാൻജി മൂലയിൽ തമ്പടിക്കുന്ന ഒരു സംഘം ഇവരുടെ ബാഗ് തട്ടിപ്പറിച്ചെങ്കിലും ഒന്നും…

Read More

ദുബൈയിൽ നാല് ഇസ്രയേലികൾ കുത്തേറ്റ് മരിച്ചെന്ന് വ്യാജ പ്രചാരണം; വ്യാജ പ്രചരണത്തിനെതിരെ കർശന നടപടിയെന്ന് അധികൃതർ

ദുബൈയിൽ നാല് ഇസ്രായേലികൾക്ക് കുത്തേറ്റു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത നിഷേധിച്ച് ദുബൈ പൊലീസ് . നാല് ഇസ്രായേലികൾക്ക് കുത്തേറ്റുവെന്നും ഒരാൾ അറസ്റ്റിലായി എന്നുമാണ് പല സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും വാർത്ത പ്രത്യക്ഷപ്പെട്ടത്. പല വാർത്താ മാധ്യമങ്ങളും ഇത് ഏറ്റെടുത്ത സാഹചര്യത്തിലാണ് വിശദീകരണവുമായി ദുബൈ പൊലീസ് രംഗത്ത് എത്തിയത്.യുഎഇയിൽ സുരക്ഷ പരമപ്രധാനാമാണെന്ന് അധികൃതർ വ്യക്തമാക്കി. പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിനിടെ വൻതോതിലാണ് ഈ വ്യാജവാർത്ത പ്രചരിക്കപ്പെട്ടത്. ഇത്തരം വ്യാജപ്രചാരണം നടത്തുന്നത് ഒരുലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ്…

Read More