സ്‌ട്രെക്ച്ചര്‍ പോലും ഉപയോഗിച്ചിരുന്നില്ല; യഥാര്‍ത്ഥ ഹീറോയാണ്: അദ്ദേഹത്തിന് ശരിക്കും ഭാഗ്യമുണ്ടെന്ന് വെളിപ്പെടുത്തി സെയ്ഫ് അലിഖാനെ ചികിത്സിച്ച ഡോക്ടര്‍

വീട്ടില്‍ കടന്നുകയറിയ അജ്ഞാതന്റെ കുത്തേറ്റ് ആശുപത്രിയിലായ ബോളിവുഡ് താരം സെയ്ഫ് അലിഖാനെ അത്യാഹിത വിഭാഗത്തില്‍ നിന്ന് മാറ്റി. ആരോഗ്യനില ഭേദപ്പെട്ടുവരികയാണ്. കഴുത്തിനടക്കം ആറ് തവണയാണ് സെയ്ഫിന് കുത്തേറ്റത്. ആക്രമി ഉപയോഗിച്ച കത്തിയുടെ 2.5 ഇഞ്ച് നീളമുള്ള കഷ്ണം സെയ്ഫിന്റെ നട്ടെല്ലിനിടയില്‍ നിന്ന് നീക്കം ചെയ്തു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഇത് സാധ്യമായത്. സെയ്ഫിന്റെ നില ഭേദപ്പെട്ടുവരികയാണെന്നും, അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും മറ്റ് പ്രശ്‌നങ്ങളോ അമിതമായ വേദനയോ ഇല്ലെന്നും മുംബൈയിലെ ലീലാവതി ആശുത്രിയിലെ ഡോ. നിതിന്‍ നാരായണന്‍ ഡാങ്കേ ഇന്ന്…

Read More

നടൻ സെയ്ഫ് അലി ഖാനു കുത്തേറ്റു; ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നു ആശുപത്രി വൃത്തങ്ങൾ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനു മോഷ്ടാവിന്റെ കുത്തേറ്റു. ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്ടാവാണു പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ താരത്തെ ആശുപത്രിയിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Read More

‘അമ്മയ്ക്ക് തന്നേക്കാൾ ഇഷ്ടം ചേച്ചിയെ’; കറിക്കത്തികൊണ്ട് അമ്മയെ കുത്തിക്കൊന്ന് യുവതി

തന്നേക്കാൾ കൂടുതൽ ചേച്ചിയോടാണ് ഇഷ്ടമെന്ന് കരുതി അമ്മയെ കൊന്ന മകൾ അറസ്റ്റിൽ. മുംബയിലെ കുർള ഖുറേഷി നഗർ ഏരിയയിലാണ് സംഭവം. നാൽപ്പത്തിയൊന്നുകാരിയായ രേഷ്മ മുസാഫർ ഖ്വാസിയാണ് അമ്മ സാബിറ ബാനോ അസ്ഗർ ഷെയ്ഖിനെ (62) കുത്തിക്കൊലപ്പെടുത്തിയത്. അമ്മയ്ക്ക് തന്നേക്കാൾ ചേച്ചിയെയാണ് ഇഷ്ടമെന്നായിരുന്നു പ്രതി കരുതിയിരുന്നത്. ഇത് പകയ്ക്ക് കാരണമായെന്ന് പൊലീസ് പറയുന്നു. മകനോടൊപ്പം മുമ്പ്രയിലായിരുന്നു സാബിറ ബാനോ ഖുറേഷി താമസിച്ചിരുന്നത്. അവിടെ നിന്ന് മകളെ കാണാൻ പോയതായിരുന്നു സാബിറ. മകളുടെ വീട്ടിൽ ഊഷ്മളമായ സ്വീകരണം ലഭിക്കുമെന്നായിരുന്നു വയോധികയുടെ…

Read More

ഇടുക്കി മാങ്കുളത്ത് വാർഡ് മെമ്പർക്ക് കുത്തേറ്റു ; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

ഇടുക്കി മാങ്കുളം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിന് കുത്തേറ്റു. ഇന്നലെ വൈകിട്ട് മാങ്കുളം ടൗണിൽ വെച്ചായിരുന്നു ആക്രമണം. ബിനോയി എന്നയാളാണ് കുത്തിപ്പരിക്കേൽപിച്ചത്. ഇവർ തമ്മിൽ ചെറിയ രീതിയിലുള്ള വാക്കുതർക്കമുണ്ടായിരുന്നു എന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറാണ് ബിനോയ് എന്ന് നാട്ടുകാർ പറഞ്ഞു. പൊലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ബിനോയ് മ​ദ്യലഹരിയിലാണ് ആക്രമണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ ഒളിവിലാണ്. തൊട്ടടുത്ത കടയിലുണ്ടായിരുന്ന കത്തിയെടുത്ത് പെട്ടെന്നായിരുന്നു വാർഡ് മെമ്പറെ ആക്രമിച്ചത്. വയറിനാണ് കുത്തേറ്റത്. രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് മെമ്പർ…

Read More

25 വയസുരകാരിയെ പ്രണയിച്ച് വഞ്ചിച്ചു , പിന്നാലെ ആത്മഹത്യ ; കാമുകനെ കുത്തി കൊലപ്പെടുത്തി യുവതിയുടെ അച്ഛനും സഹോദരനും

പ്രണയബന്ധം തകർന്നതിന് പിന്നാലെ 25കാരി ആത്മഹത്യ ചെയ്തു. ഒരുമാസത്തിന് പിന്നാലെ യുവതിയുടെ കാമുകനായിരുന്ന 27കാരനെ കുത്തിക്കൊന്ന് 25കാരിയുടെ അച്ഛനും സഹോദരനും. കോയമ്പത്തൂരിൽ തിങ്കളാഴ്ചയാണ് സംഭവം. നീലഗിരി ജില്ലയിലെ പന്തല്ലൂർ സ്വദേശിയായ തമിഴ്സെൽവനെയാണ് തിങ്കളാഴ്ച പട്ടാപ്പകൽ കുത്തിക്കൊന്നത്. പന്തല്ലൂർ സ്വദേശിയായ മഹാലിംഗത്തിന്റെ മകനാണ് കൊല്ലപ്പെട്ട 28കാരൻ. കോയമ്പത്തൂരിലെ തുടിയലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവാണ് കൊല്ലപ്പെട്ടത്. വിരുത് നഗറിലാണ് യുവാവിന്റെ അമ്മ താമസിച്ചിരുന്നത്. അമ്മ വീടിനടുത്തായിരുന്നു യുവാവ് പ്രണയിച്ചിരുന്ന 25കാരിയായ ആനന്ദിയുടെ വീട്. 45കാരനായ മലൈകണിയുടെ…

Read More

മാനവീയം വീഥിക്കു സമീപം യുവാവിനെ കുത്തി പരിക്കേൽപിച്ച സംഭവം; സുഹൃത്തായ യുവതി അറസ്റ്റിൽ

റൗഡി ലിസ്റ്റിലുള്ള വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) മാനവീയം വീഥിക്കു സമീപം കുത്തി പരുക്കേൽപിച്ച കേസിൽ സുഹൃത്തായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനിലിനെ (ലച്ചു–23) ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്നേഹ. പ്രതികളുടെ നിർദേശപ്രകാരം ഷിജിത്തിനെ സ്നേഹയാണ് മാനവീയംവീഥിയിലേക്കു വിളിച്ചു വരുത്തിയത്. ഷിജിത്തിനെ കാറിൽ കയറ്റി മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം പ്രതികൾക്കൊപ്പം ട്രെയിൻ മാർഗം സ്നേഹ മുങ്ങി. ഏറത്തെ വീട്ടിൽ…

Read More

കോഴിക്കോട്ട് യുവാവിനെ പിതാവ് കുത്തിക്കൊന്നു

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്ടിൽ പിതാവ് മകനെ കുത്തിക്കൊന്നു. ചെരിയംപുറത്ത് ബിജു എന്ന ജോൺ ചെറിയൻ ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. ഇന്നലെ അർധരാത്രി കഴിഞ്ഞായിരുന്നു സംഭവം. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ മകൻ മരിച്ച നിലയിൽ ആയിരുന്നു. സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കുന്നയാളാണ് ക്രിസ്റ്റിയെന്നും ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ക്രിസ്റ്റി ഉറങ്ങി കിടന്നപ്പോൾ ജോൺ കത്തികൊണ്ട് നെഞ്ചിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. മദ്യപിച്ച് ബന്ധുവീടുകളിൽ പോയി ക്രിസ്റ്റി…

Read More

സഹപാഠിയുടെ കുത്തേറ്റ വിദ്യാർഥി മരിച്ചു; ഉദയ്പൂരിൽ സംഘർഷാവസ്ഥ, ചികിത്സയിൽ വീഴ്ചയുണ്ടായെന്ന് കോൺഗ്രസ്

രാജസ്ഥാനിലെ ഉദയ്പൂരിൽ സഹപാഠിയുടെ കുത്തേറ്റ പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ചികിത്സയിലിരിക്കെ കുട്ടി മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് സഹപാഠി കുട്ടിയെ തുടയിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. ഭാട്ടിയനി ചോട്ട പ്രദേശത്തെ സർക്കാർ സ്‌കൂളിലാണ് സംഭവം. പിന്നാലെ, ഉദയ്പൂരിൽ സാമുദായിക സംഘർഷങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ഉദയ്പൂരിലും സമീപ പ്രദേശങ്ങളിലും ജില്ലാ ഭരണകൂടം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഓഗസ്റ്റ് 16 വെളളിയാഴ്ചയാണ് വിദ്യാർഥികൾ തമ്മിലെ തർക്കത്തിനൊടുവിൽ കുട്ടിക്ക് കുത്തേറ്റത്. വിദ്യാർഥിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്,…

Read More

സ്പാനിഷ് ഫുട്ബോൾ താരം ലാമിന്‍ യമാലിന്‍റെ പിതാവ് കുത്തേറ്റ് ആശുപത്രിയില്‍

സ്പാനിഷ് യുവ ഫുട്ബോൾ താരം ലാമിന്‍ യമാലിന്‍റെ പിതാവ് മൗനിര്‍ നസ്റോയിക്ക് അക്രമിയുടെ കുത്തറ്റു. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. വളര്‍ത്തു നായയുമായി മടാറോവിലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുകൂടെ നടക്കുന്നതിനിടെ അപരിചിതരായ വ്യക്തികളുമായി യമാലിന്‍റെ പിതാവ് വാക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന് പിന്നാലെയാണ് മൗനിര്‍ നസ്റോയ് ആക്രമിക്കപ്പെട്ടത്. ഗുരുതര പരുക്കോടെയാണ് അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. യമാലിന്‍റെ പിതാവ് ഇപ്പോൾ അപകടനില തരണം ചെയ്തതായും ആശുപത്രി വിട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് കറ്റാലന്‍…

Read More

മലയാളി ട്രക്ക് ഡ്രൈവർ തമിഴ്നാട്ടിൽ കുത്തേറ്റു മരിച്ചു; പണം തട്ടാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടതെന്നാണ് സൂചന

മലയാളി ട്രക്ക് ഡ്രൈവർ തമിഴ്നാട്ടിൽ കുത്തേറ്റ് മരിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിൽ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കൊച്ചി നെടുമ്പാശേരി സ്വദേശി ഏലിയാസ് (41) ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. വീട്ടുപകരണങ്ങൾ ഉൾപ്പെടെ ലോറിയുമായി കഴിഞ്ഞയാഴ്ചയാണ് ഏലിയാസ് ലോറിയുമായി ബംഗളൂരുവിലേയ്ക്ക് പോയത്. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഏലിയാസ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഏലിയാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൃഷ്ണഗിരി പൊലീസ് അറിയിച്ചു.

Read More