
ബഹിരാകാശത്തേക്ക് ഒരു ഓസ്ട്രെലിയൻ മേക്കാനിക്കിനെ ആയക്കാൻ ഐഎസ്ആർഒ; ഒപ്റ്റിമസിന്റെ വിക്ഷേപണം 2026ൽ
ബഹിരാകാശത്തേക്ക് ഒരു ഓസ്ട്രെലിയൻ മേക്കാനിക്കിനെ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് ഐഎസ്ആർഒ. ഓസ്‌ട്രേലിയയുടെ ഒപ്റ്റിമസ് എന്ന പേടകമാണ് ഈ മെക്കാനിക്ക്. 2026ൽ ഒപ്റ്റിമസിനെ ഇന്ത്യയുടെ എസ്എസ്എല്‍വി റോക്കറ്റില്‍ ലോഞ്ച് ചെയ്യാൻ ഓസ്‌ട്രേലിയന്‍ ഇന്‍ സ്‌പേസ് സര്‍വീസിങ് സ്റ്റാര്‍ട്ട്അപ്പ്ആയ സ്‌പേസ് മെഷീന്‍സ് കമ്പനിയും ഐഎസ്ആര്‍ഒ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യലിമിറ്റഡും തമ്മില്‍ കരാറായി കഴിഞ്ഞു. ഓസ്‌ട്രേലിയ ഇതുവരെ രൂപകല്‍പന ചെയ്ത ഏറ്റവും ഭാരമേറിയ പേടകമാണ് 450 കിലോഗ്രാം ഭാരമുള്ള ഒപ്റ്റിമസ്. ഉപഗ്രഹങ്ങളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കല്‍ തുടങ്ങി ബഹിരാകാശത്ത് വെച്ച്…