
‘വിവാഹിതനായ പുരുഷന് എത്ര ഇന്റിമസി ആയിട്ടുള്ള രംഗങ്ങളിലും അഭിനയിക്കാം, സ്ത്രീകൾ മടിക്കുന്നത് എന്തുകൊണ്ട്’; ശിവദ
മലയാളത്തിന് പുറമേ തമിഴിലും അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് നടി ശിവദ. തമിഴില്‍ സൂരി, ശശികുമാര്‍ എന്നിവര്‍ക്കൊപ്പമാണ് നടി അഭിനയിച്ചത്. നിരന്തരം നായിക കഥാപാത്രങ്ങള്‍ ലഭിക്കുന്നുണ്ട്. പൊതുവേ വിവാഹം കഴിഞ്ഞ നടിമാര്‍ക്ക് അത്തരം റോളുകള്‍ ലഭിക്കുക പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ അതിനെ മറികടക്കാന്‍ സാധിച്ചതിനെക്കുറിച്ചാണ് നടി ഇപ്പോള്‍ പറയുന്നത്. മഹിളാരത്നം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശിവദ. മുന്‍പൊക്കെ വിവാഹം കഴിഞ്ഞ നായിക നടിമാര്‍ സിനിമയിലേക്ക് തിരിച്ചു വരുമ്പോള്‍ ചേച്ചി, ചേട്ടത്തി, അല്ലെങ്കില്‍ അമ്മ കഥാപാത്രങ്ങളെ ലഭിക്കുമായിരുന്നുള്ളു. എന്നാല്‍…