ഭാര്യ‌യോടൊപ്പം വേദിയിൽ നൃത്തവുമായി സംവിധായകൻ രാജമൗലി; വിഡിയോ വൈറൽ

ഭാര്യ രമയ്ക്കൊപ്പം ചുവടുവയ്ക്കുന്ന സംവിധായകൻ എസ്.എസ്.രാജമൗലിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബന്ധുവിന്റെ പ്രീവെഡ്ഡിങ് ആഘോഷവേളയിലാണ് രാജമൗലിയും ഭാര്യയും തകർപ്പൻ നൃത്തവുമായി എത്തിയത്. ‘അമ്മ നന്ന ഓ തമിഴ അമ്മായി’ എന്ന ചിത്രത്തിലെ ഹിറ്റ് ട്രാക്കിനൊപ്പമാണ് രാജമൗലിയുടെയും രമയുടെയും നൃത്തം. വളരെ എനർജറ്റിക് ആയാണ് ഇരുവരുടെയും പ്രകടനം. ചുരുങ്ങിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. രാജമൗലിയെന്ന സംവിധായകന്റെ മറ്റൊരു കഴിവ് കൂടി തിരിച്ചറിയാനായി എന്നാണ് ആരാധകർ കുറിക്കുന്നത്. തീരെ പ്രതീക്ഷിക്കാത്ത പ്രകടനമാണിതെന്നും…

Read More

സിനിമയുണ്ടാക്കുന്നത് പുരസ്കാരത്തിനല്ല, പണത്തിനുവേണ്ടി; രാജമൗലി

താൻ സിനിമയുണ്ടാക്കുന്നത് പണത്തിനുവേണ്ടിയാണെന്നും ബഹുമതികൾക്ക് വേണ്ടിയല്ലെന്നും പറയുകയാണ് രാജമൗലി. ഒരു വിനോദ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രേക്ഷകർക്കുവേണ്ടിയാണ് താൻ സിനിമയെടുക്കുന്നത്. ആർ.ആർ.ആർ ഒരു വാണിജ്യസിനിമയാണ്. സ്വന്തം സിനിമ വാണിജ്യപരമായി വിജയിക്കുമ്പോൾ വളരെയധികം സന്തോഷിക്കും. പുരസ്കാരങ്ങൾ അതിന് അനുബന്ധമായി വരുന്നവയാണ്. തന്റെ അണിയറപ്രവർത്തകരുടെ കഠിനാധ്വാനത്തിനുള്ളതാണ് പുരസ്കാരങ്ങളെന്നും രാജമൗലി പറഞ്ഞു. ആർ.ആർ.ആറിന് പകരം ഛെല്ലോ ഷോ ഇന്ത്യയുടെ ഔദ്യോ​​ഗിക ഓസ്കാർ നാമനിർദേശമായതിനേക്കുറിച്ചും രാജമൗലി പ്രതികരിച്ചു. ആർ.ആർ.ആറിന് അങ്ങനെയൊരു നേട്ടം കൈവരിക്കാനാവാത്തതിൽ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ…

Read More

‘ഞാൻ ദൈവത്തെ കണ്ടു’; സ്റ്റീവൻ സ്പീൽബർ​ഗിനെ കണ്ട് രാജമൗലി

തന്റെ ആരാധ്യപുരുഷനെ നേരിൽ കാണാനായതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യയിലെ സ്റ്റാർ സംവിധായകൻ രാജമൗലി. ലോസ് ഏഞ്ചൽസിൽ എൺപതാമത് ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാര പ്രഖ്യാപനച്ചടങ്ങിനിടെ സ്റ്റീവൻ സ്പീൽബർ​ഗിനെയാണ് രാജമൗലി കണ്ടുമുട്ടിയത്. ‘ഞാൻ ദൈവത്തെ കണ്ടു’ എന്നാണ് കൂടിക്കാഴ്ചയേക്കുറിച്ച് രാജമൗലി ട്വീറ്റ് ചെയ്തത്. സ്പീൽബർ​ഗ് സംവിധാനം ചെയ്ത ദ ഫേബിൾസ്മാൻ രണ്ട് പുരസ്കാരങ്ങളാണ് ​ഗോൾഡൻ ​ഗ്ലോബിൽ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡുകളായിരുന്നു അവ. രാജമൗലിയുടെ ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ​ഗാനമാണ് മികച്ച ഒറിജിനൽ ​ഗാനത്തിനുള്ള പുരസ്കാരത്തിനർഹമായത്. സ്പീൽബെർ​ഗിനെ കാണുമ്പോൾ…

Read More