
‘ശ്രുതിയുടെ ജോലിക്കാര്യം മുഖ്യമന്ത്രിയോട് പറയും’; പ്രതിപക്ഷ നേതാവെന്ന നിലയിൽ എല്ലാ സഹായവും നൽകുമെന്ന് സതീശൻ
വയനാട്ടിലെ ശ്രുതിക്ക് ആവശ്യമായ എല്ലാ കരുതലും ഒരു മകളുടെ സ്ഥാനത്ത് കണ്ട് നിറവേറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ശ്രുതിയുടെ ജോലിക്കാര്യം മുഖ്യമന്ത്രിയോട് പറയുമെന്നും സതീശൻ പറഞ്ഞു. ശ്രുതി ഒറ്റയ്ക്കാവില്ല. പ്രതിപക്ഷ നേതാവെന്ന നിലയിൽ എല്ലാ സഹായവും നൽകും. വാർത്താസമ്മേളനത്തിലാണ് സതീശൻ ഇക്കാര്യം അറിയിച്ചത്. അതേസമയം മുഖ്യമന്ത്രിക്കെതിരേയും എഡിജിപിക്കെതിരേയും രൂക്ഷ വിമർശനമാണ് സതീശൻ നടത്തിയത്. എഡിജിപിയെ മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് എൽഡിഎഫ് ഘടകകക്ഷികളേക്കാൾ സർക്കാരിൽ സ്വാധീനം ആർഎസ്എസിനാണെന്ന് തെളിയിക്കുന്നു. സത്യസന്ധനായ മലപ്പുറം എസ്പിക്കെതിരെ മുഖ്യമന്ത്രി നടപടി…