
‘പലരും വിലക്കി, ദൈവമെന്ന മേക്കപ്പ്മാന്റെ ക്രൂരത അന്ന് ഞാൻ കണ്ടു’; ബാലചന്ദ്ര മേനോൻ
നടി ശ്രീവിദ്യ മരിച്ചിട്ട് ഒന്നര പതിറ്റാണ്ട് കാലമായി. ഇന്നും മലയാളികൾ വളരെ വേദനയോടെ ഓർക്കുന്ന ഒരു അഭിനേത്രിയാണ് ശ്രീവിദ്യ. ഒടുവിൽ കാൻസർ ബാധിച്ചിരുന്ന സമയത്ത് പോലും അഭിനയം തുടർന്ന അവസാനം വരെ തന്റെ പ്രിയപ്പെട്ട കലയെ ചേർത്ത് വെച്ച കലാകാരിയായിരുന്നു അവർ. മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച അഭിനേത്രികളിലൊരാളായ ശ്രീവിദ്യയും അവർ സമ്മാനിച്ച കഥാപാത്രങ്ങളും അരങ്ങൊഴിയാതെ തലമുറകളോളം സഞ്ചരിച്ച് കൊണ്ടേയിരിക്കും. ശ്രീവിദ്യയ്ക്ക് സിനിമയിൽ ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഒന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായ ബാലചന്ദ്ര…