
നിതാരയെ പരിചയപ്പെടുത്തി പേളി മാണി, നിലു ബേബിയെപ്പോലെയുണ്ടെന്ന് ആരാധകർ
രണ്ടാമത്തെ കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെടുത്തി നടിയും അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പേളി മാണി. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. നൂലുകെട്ട് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ‘നിതാര ശ്രീനിഷിനെ പരിചയപ്പെടൂ. ഞങ്ങളുടെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് 28 ദിവസം പൂർത്തിയായി. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു. ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടേയും പ്രാർഥനയും അനുഗ്രഹവും വേണം.’- പേളി ഇൻസ്റ്റ്ഗ്രാമിൽ കുറിച്ചു. View this post on Instagram A post…