
ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷവും കാര്‍ നിര്‍ത്തിയില്ല; ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്ത് പൊലീസ്
വാഹനം ഇടിച്ച ശേഷവും നിര്‍ത്താതിരുന്നതിനാല്‍ സിനിമാ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു. ബൈക്ക് യാത്രികനെ ഇടിച്ച ശേഷവും ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ട് പൊലീസ്. ശ്രീനാഥ് ഭാസില്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിൽ ശ്രീനാഥ് ഭാസി അന്വേഷണം നേരത്തെ നേരിട്ടിരുന്നു. പ്രയാഗ…