
നക്ഷത്ര കൊലപാതകം: ജയിലിലേക്കു പോകുന്നവഴി പിതാവ് ട്രെയിനിൽനിന്നു ചാടി മരിച്ചു
കൊല്ലം മാവേലിക്കര പുന്നമൂട് നക്ഷത്ര കൊലപാതക കേസിലെ പ്രതി നക്ഷത്രയുടെ പിതാവ് ശ്രീമഹേഷ് ആലപ്പുഴ കോടതിയിൽ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് പോകുന്ന വഴി ശാസ്താംകോട്ടയിൽ വച്ച് ട്രെയിനിൽനിന്ന് ചാടി മരിച്ചു. ഇക്കഴിഞ്ഞ കഴിഞ്ഞ ജൂൺ 7നു രാത്രി ഏഴരയോടെയാണു പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെ (6) മഴു ഉപയോഗിച്ചു പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത്. മകളെ വെട്ടിക്കൊലപ്പെടുത്തിയശേഷം സ്വന്തം അമ്മയെയും പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. കേസിൽ അറസ്റ്റിലായി റിമാൻഡിലായതിനുപിന്നാലെ മാവേലിക്കര സബ് ജയിലിൽവച്ച് പ്രതി കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു…