എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. രണ്ട് മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച  മണ്ഡപം നോർത്ത് ജെട്ടിയിൽ നിന്ന് പുറപ്പെട്ട 324 ട്രോളറുകളിൽ രണ്ട് ട്രോളറുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്.  മണ്ഡപം സ്വദേശി ബി കാർത്തിക് രാജ, രാമേശ്വരം ദ്വീപിലെ തങ്കച്ചിമഠം സ്വദേശി സഹയ ആൻഡ്രൂസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. രണ്ട് ബോട്ടുകളിലും നാല് വീതം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് റിപ്പോർട്ട്. എല്ലാവരും രാമനാഥപുരം ജില്ലയിൽ നിന്നുള്ളവരാണ്. അറസ്റ്റ് ചെയ്ത…

Read More

ശ്രീലങ്കയിൽ ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലേയ്ക്ക്; അഭിനന്ദനവുമായി മോദിയുടെ സന്ദേശം

ശ്രീലങ്കയിൽ ചരിത്രം കുറിച്ചാണ് ഇടതുനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലെത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് അനുര വിജയിച്ചത്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തുമാണ് എത്തിയത്. ആകെ പോൾ ചെയ്തതിന്റെ 51% വോട്ടും അനുര നേടി. വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുരയുടെ അച്ഛൻ….

Read More

‘ ഭീകരർ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തുന്നു’; ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്ക

ഇന്ത്യ – കാനഡ വിഷയത്തിൽ പ്രതികരിച്ച് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. കാനഡയിൽ തീവ്രവാദികൾ സുരക്ഷിത താവളമൊരുക്കുന്നു. തെളിവുകളൊന്നുമില്ലാതിരുന്നിട്ട് കൂടി അവരുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും സാബ്രി കുറ്റപ്പെടുത്തി. ‘ശ്രീലങ്കയ്ക്കെതിരെയും ഇതേ കാര്യമാണ് അവർ ചെയ്തത്. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്ന വലിയ നുണയാണ് കാനഡ സൃഷ്ടിച്ചത്. വംശഹത്യ നടന്നിട്ടില്ലെന്ന കാര്യം എല്ലാവർക്കുമറിയാം.’ സാബ്രി കൂട്ടിച്ചേർത്തു. അതേസമയം, നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ…

Read More