
ശ്രീവിദ്യ തനിക്ക് ചുറ്റുമുള്ള മനുഷ്യരെ കണ്ണുമടച്ച് വിശ്വസിക്കും: മധു
ശ്രീവിദ്യയെക്കുറിച്ച് നടന്‍ മധു പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. തനിക്ക് ചുറ്റുമുള്ള മനുഷ്യരെ കണ്ണുമടച്ച് വിശ്വസിച്ചിരുന്ന ആളായിരുന്നു ശ്രീവിദ്യ എന്ന് പറയുകയാണ് മധു. എത്ര പൊള്ളലുകള്‍ ഏറ്റുവാങ്ങിയിട്ടും അതില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ അവര്‍ക്ക് ആയില്ലെന്നും മധു പറഞ്ഞതായി ഗൃഹലക്ഷ്മി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ചില കുട്ടികള്‍ അങ്ങനെയാണ്, തൊടരുത്, തൊട്ടാല്‍ പൊള്ളും എന്ന് പലവട്ടം പറഞ്ഞാലും കേള്‍ക്കില്ല. അവര്‍ അതില്‍ തൊടും. കൈ പൊള്ളുമ്പോള്‍ മത്രമേ പറഞ്ഞതിന്റെ ഗൗരവം മനസിലാകൂ. ശ്രീവിദ്യയും അങ്ങനെയായിരുന്നു. തനിക്ക് ചുറ്റുമുള്ള സകല…