ശ്രീലങ്കൻ നാവികസേന വെടിവച്ച ശേഷം അറസ്റ്റ് ചെയ്ത 13 മത്സ്യത്തൊഴിലാളികളിൽ 6 പേർ മോചിതരായി; 5 പേർ ചികിത്സയിൽ

 ശ്രീലങ്കൻ നാവികസേന വെടിയുതിർത്ത ശേഷം അറസ്റ്റ് ചെയ്ത കാരയ്ക്കലിലെ 13 മത്സ്യത്തൊഴിലാളികളിൽ 6 പേർ മോചിതരായി. ലോക്കൽ പൊലീസിനു കൈമാറിയ മത്സ്യത്തൊഴിലാളികളിൽ 6 പേരാണു ചെന്നൈയിൽ തിരിച്ചെത്തിയത്. വെടിവയ്പ്പിൽ പരുക്കേറ്റ 5 മത്സ്യത്തൊഴിലാളികൾ നിലവിൽ ശ്രീലങ്കയിൽ ചികിത്സയിലാണ്. 2 പേരുടെ നില ഗുരുതരമായി തുടരുന്നു. വെടിവയ്പിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ശ്രീലങ്കൻ ആക്ടിങ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയിരുന്നു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നു രാമേശ്വരത്ത് പ്രതിഷേധസംഗമം സംഘടിപ്പിക്കും. പാക്ക് കടലിടുക്കിലെ നെടുന്തീവിനടുത്ത് (ഡെൽഫ് ദ്വീപ്) മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവർക്കെതിരെയാണ്…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 29-ാം തീയതി വരെയാണ് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ മുതല്‍ 28 വരെ…

Read More