ഡോ. ഹരിണി അമരസൂര്യ പുതിയ ശ്രീലങ്കൻ പ്രധാനമന്ത്രി, മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി

ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ 16ാമത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. എൻപിപി എംപിയായ ഹരിണി അധ്യാപികയും സാമൂഹികപ്രവർത്തകയുമാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ പാർട്ടി നേതാവ് അനുര കുമാര ദിസനായകെ ചുമതലയേറ്റതിന് പിന്നാലെ ദിനേശ് ​ഗുണവ‍ർധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് ഹരിണിയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.

Read More

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ മാറ്റം; ന്യൂസിലന്‍ഡിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കയറി ശ്രീലങ്ക

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ മൂന്നാമതേക്ക് മുന്നേറിയിരിക്കുകയാണ് ശ്രീലങ്ക. ന്യൂസിലന്‍ഡിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ശ്രീലങ്ക മൂന്നാം സ്ഥാനത്തേക്ക് കയറിത്. എട്ട് ടെസ്റ്റില്‍ നാലു ജയവും നാല് തോല്‍വിയുമുള്ള ലങ്ക 48 പോയന്‍റും 50 വിജയശതമാനവുമായാണ് മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ശ്രീലങ്ക 63 റണ്‍സിന്‍റെ വിജയമാണ് നേടിയത്. 275 റണ്‍സ് വിജൈയലക്ഷ്യവുമായി അവസാന ദിവസം 207-8 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് വെറും മൂന്ന് റണ്‍സ് കൂടി…

Read More

ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട

ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം.ഒക്ടോബര്‍ ഒന്നുമുതല്‍ ആറു മാസ കാലയളവിലേക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്ക് പുറമേ യുകെ, അമേരിക്ക, ജര്‍മനി, ചൈന, അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ ഫ്രീ യാത്രയ്‌ക്കുള്ള സൗകര്യം ശ്രീലങ്ക ഒരുക്കിയത്. വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ നടപടിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുവഴി സാധിക്കും. 2023ല്‍ ശ്രീലങ്ക സന്ദര്‍ശിച്ചവരില്‍ ഇന്ത്യക്കാര്‍ മുന്‍നിരയിലുണ്ട്. ശ്രീലങ്കയുടെ മൊത്തം വിദേശ വിനോദ സഞ്ചാരികളില്‍ 20 ശതമാനം പേരും ഇന്ത്യക്കാരാണ്….

Read More

‘ഒരു പരമ്പര തോറ്റത് കൊണ്ട് ലോകം അവസാനിക്കില്ല’; ശ്രീലങ്കയ്ക്ക് എതിരായ തോൽവിയിൽ പ്രതികരണവുമായി രോഹിത് ശർമ

ഒരു പരമ്പര തോറ്റത് കൊണ്ട് ലോകം അവസാനിക്കാൻ പോകുന്നില്ല, ശക്തമായി തിരിച്ചുവരുമെന്ന് രോഹിത് ശർമ. ഇന്ത്യയ്ക്ക് വേണ്ടി ആരും അലസതയോടെ കളിക്കാറില്ല. ഞാന്‍ നായകനായിരിക്കുന്ന സമയത്ത് അതിനുള്ള ഒരു സാധ്യതയുമില്ല.സ്പിന്നിനെതിരെ കളിക്കേണ്ടത് വലിയ ആശങ്കയായി കാണുന്നില്ല. എങ്കിലും അത് ഗൗരവമായി കാണേണ്ട വിഷയം തന്നെയാണ്. പരമ്പരകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളെ നമ്മള്‍ അഭിനന്ദിക്കുകയാണ് വേണ്ടത്. പരമ്പര നഷ്ടപ്പെടുന്നത് ലോകാവസാനമല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്ലാ താരങ്ങളും സ്ഥിരതയോടെയാണ് കളിക്കുന്നത്. തോല്‍വി എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പരാജയത്തില്‍…

Read More

ഇന്ത്യ – ശ്രീലങ്ക ഏകദിന പരമ്പര ; മൂന്നാം മത്സരത്തിലും ടോസ് നേടി ശ്രീലങ്ക , ഇന്ത്യൻ ടീമിൽ രണ്ട് മാറ്റം

ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗിന് പകരം റിയാന്‍ പരാഗും കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.അര്‍ഷ്ദീപ് സിംഗ് പുറത്തായതോടെ മുഹമ്മദ് സിറാജ് മാത്രമാണ് ഇന്ത്യൻ നിരയിലെ ഏക പേസര്‍. ശ്രീലങ്കന്‍ ടീമിലും ഒരു മാറ്റവുമുണ്ട്. അഖില ധനഞ്ജയക്ക് പകരം മഹീഷ തീക്ഷണ ശ്രീലങ്കയുടെ അന്തിമ ഇലവനിലെത്തി. കഴിഞ്ഞ…

Read More

ചൈനീസ് ചാരക്കപ്പൽ വീണ്ടും ശ്രീലങ്കൻ തുറമുഖത്തേക്ക് , അനുമതി തേടി ചൈന ; ഇന്ത്യയ്ക്ക് ആശങ്ക

ശ്രീലങ്കൻ തുറമുഖത്ത് ​ഗവേഷണ കപ്പൽ നങ്കൂരമിടാൻ അനുമതി തേടി ചൈന വീണ്ടും ശ്രീലങ്കയെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആശങ്ക നിലനിൽക്കെയാണ് ചൈന വീണ്ടും അനുമതി തേടിയത്. കഴിഞ്ഞ വർഷം ബഹിരാകാശ പേടകം ട്രാക്ക് ചെയ്യാനടക്കം സാധിക്കുന്ന കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടിരുന്നു. ​ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാ​ദം. എന്നാൽ, ചാരക്കപ്പലാണെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ആരോപിക്കുന്നു. ഷി യാൻ 6 ഡോക്ക് ചെയ്യാൻ ചൈന അനുമതി തേടിയിട്ടുണ്ടെന്നും എന്നാൽ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ശ്രീലങ്കൻ വിദേശകാര്യ വക്താവ് പ്രിയങ്ക വിക്രമസിംഗെ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കച്ചത്തീവ് ദ്വീപ് പരാമർശം ; വിമർശനം ഉന്നയിച്ച് ശ്രീലങ്കൻ മാധ്യമങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കച്ചത്തീവ് പരാമർശത്തെ വിമർശിച്ച് ലങ്കൻ മാധ്യമങ്ങൾ. ഇതുവരെ ശ്രീലങ്കൻ സർക്കാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇതിനിടെ വിഷയത്തിൽ കുറച്ചുകൂടി ശക്തമായി പ്രതികരിക്കണമെന്ന് മത്സ്യത്തൊഴിലാളികളുടെ സംഘടനകൾ ആവശ്യപ്പെട്ടു. കൊളംബോയിലെ ഇംഗ്ലീഷ് ദിനപത്രം ഡെയ്‌ലി മിറർ എഡിറ്റോറിയലിലൂടെ പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനുമെതിരെ രംഗത്തുവന്നു. തമിഴ്നാട്ടിൽ നിന്ന് കുറച്ച് വോട്ട് ലഭിക്കുന്നതിനായി വംശീയ വികാരങ്ങൾ ഊതിക്കത്തിക്കാൻ ജയശങ്കർ ശ്രമിച്ചു എന്ന് എഡിറ്റോറിയലിൽ വിമർശിച്ചു. ശ്രീലങ്കയ്ക്ക് കോൺഗ്രസ് എളുപ്പത്തിൽ കച്ചത്തീവ് വിട്ടുനൽകി എന്ന മോദിയുടെ പരാമർശവും ഇത് ശരിവച്ചുകൊണ്ടുള്ള…

Read More

രാജീവ് ഗാന്ധി വധക്കേസ് ; ജയിൽ മോചിതരായ പ്രതികൾ ശ്രീലങ്കയിലേക്ക് മടങ്ങി

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച മൂന്നുപേര്‍ സ്വന്തം നാടായ ശ്രീലങ്കയിലേക്ക് മടങ്ങി. ബുധനാഴ്ച രാവിലെയാണ് മൂന്ന് പേരും വിമാനമാർഗം കൊളംബോയിലേക്ക് പുറപ്പെട്ടത്. മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരുൾപ്പെടെ ആറുപേരെ 2022 നവംബറിലാണ് സുപ്രിംകോടതി ജയിൽ മോചിച്ചത്. ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കാൻ തമിഴ്‌നാട് സർക്കാറിന്റെ ശിപാർശയും പരിഗണിച്ചാണ് ഇവരെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. കേസിൽ വിട്ടയച്ച നളിനിയുടെ ഭർത്താവാണ് മുരുകൻ. തമിഴ്‌നാട് സ്വദേശിനിയായ നളിനി ഭർത്താവിനെ യാത്രയാക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. കേസിൽ ശിക്ഷപ്പെടുമ്പോൾ…

Read More

രാജീവ് ഗാന്ധി വധക്കേസ് പ്രതികൾശ്രീലങ്കയിലേക്ക്; ഇന്ന് ചെന്നൈയിൽനിന്ന് വിമാനമാർഗം യാത്ര

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച പ്രതികളായ മൂന്നുപേരും ഇന്ന് വിമാനമാർഗം ശ്രീലങ്കയിലേക്ക് പോകും. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ ട്രിച്ചി സ്പെഷ്യൽ ക്യാംപിൽനിന്ന് ഇന്നലെ രാത്രി 11.15ന് പോലീസ് വാഹനത്തിൽ ചെന്നൈയിലേക്ക് കൊണ്ടുപോയി. മൂവരെയും ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിൽ നിന്ന് കൊളംബോയിലേക്കുള്ള വിമാനത്തിൽ അയക്കും.

Read More

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ; രൂക്ഷവിമര്‍ശനവുമായി അര്‍ജുന രണതുംഗ

ശ്രീലങ്കന്‍ ടീമിന്റേത് ക്രിക്കറ്റ് ലോകകപ്പില്‍ നിരാശാജനകമായ പ്രകടനമായിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ലങ്കന്‍ കായിക മന്ത്രി റോഷന്‍ രണസിംഹെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടിരുന്നു. ഇതോടെ ബോര്‍ഡിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ലങ്കന്‍ ബോര്‍ഡിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ലങ്കന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ലങ്കന്‍ ടീം ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ. ജയ് ഷായാണ് ലങ്കന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും…

Read More