ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കൻ കടൽ കൊള്ളക്കാർ ; 3 ലക്ഷം രൂപ നഷ്ടം

ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചു. തമിഴ്നാട്ടിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ആക്രമിച്ചത്. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രൻ, രാജ്‌കുമാർ, നാഗലിംഗം എന്നിവർക്ക് പരുക്കേറ്റു. ഫൈബർ ബോട്ടുകളിലെത്തി കല്ല് കൊണ്ടും മാരകായുധങ്ങൾ കൊണ്ടുമാണ് ആക്രമിച്ചത്. ഇവരുടെ വലയും ജിപിഎസ്‌ ഉപകരണങ്ങളും കൊള്ളക്കാർ കവർന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു. ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് മുൻപും ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാർ…

Read More

ടെസ്റ്റിൽ ശ്രീലങ്കയെ തറപറ്റിച്ച് ദക്ഷിണാഫ്രിക്ക ; പരമ്പര തൂത്തുവാരി

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ഗകെബെര്‍ഹ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 109 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. 348 വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിംഗിനെത്തിയ ശ്രീലങ്ക 238ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കേശവ് മഹാരാജാണ് രണ്ടാം ഇന്നിംഗ്‌സില്‍ ലങ്കയെ തകര്‍ത്തത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 358 & 317, ശ്രീലങ്ക 328 & 238. രണ്ട് ഇന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ഡെയ്ന്‍ പീറ്റേഴ്‌സണാണ് പ്ലയര്‍ ഓഫ് ദ മാച്ച്. തെംബ ബവൂമ…

Read More

ഡോ.ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി; സത്യവാചകം ചൊല്ലിക്കൊടുത്ത് പ്രസിഡൻ്റ് അനിരു കുമാര

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി. കൊളംബോയിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് അനിരു കുമാര ദിസനായകെ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം 22 പേർ അടങ്ങുന്ന മന്ത്രിസഭയാണ് ചുമതലയേറ്റെടുത്തത്. പ്രതിരോധ, ധനകാര്യ വകുപ്പുകൾ പ്രസിഡന്റ് കൈവശം വയ്ക്കും. മന്ത്രിസഭയിൽ മുസ്ലീം പ്രാതിനിധ്യമില്ല. അധികാരത്തിന്റെ പരിധികളും പരിമിതികളും തിരിച്ചറിയണമെന്ന് ആദ്യ മന്ത്രിസഭായോഗത്തിൽ ദിസനായകെ ഉപദേശിച്ചു. 225 അംഗ പാർലമെന്റിൽ 159 സീറ്റ് നേടിയാണ് ഇടതുസഖ്യമായ എൻപിപി അധികാരത്തിലെത്തിയത്. 

Read More

ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പ്; അനുര കുമാര ദിസനായകയുടെ പാർട്ടി വൻ വിജയത്തിലേക്ക്

പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ(എൻ.പി.പി.) സഖ്യം വലിയ വിജയത്തിലേക്ക്. 225 അംഗ പാർലമെന്റിൽ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 107 സീറ്റുകള്‍ ദിസനായകയുടെ പാര്‍ട്ടി ഇതിനോടകം നേടിക്കഴിഞ്ഞു. അന്തിമഫലം വരുമ്പോള്‍ 150 ലേറെ സീറ്റുകള്‍ എന്‍.പി.പിക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലേക്ക് ഒതുങ്ങിയ സഖ്യമാണ് ഇത്തവണ വലിയ വിജയത്തിലേക്ക് കുതിക്കുന്നത്. 35 സീറ്റുകളിൽ ഇതിനോടകം നാഷണൽ പീപ്പിൾസ് പവർ വിജയം ഉറപ്പിച്ചു….

Read More

ശ്രീലങ്ക അറസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കൂടുന്നു ; ഇടപെടൽ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ , എസ് ജയശങ്കറിന് കത്തയച്ചു

ഇന്ത്യൻ മത്സ്യതൊഴിലാളികളെ തുടർച്ചയായി അറസ്റ്റ് ചെയ്യുന്ന ശ്രീലങ്കൻ നാവികസേനക്കെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. വിഷയത്തിൽ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ കടുത്ത ആശങ്കയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണെന്നും അദ്ദേഹം വിവരിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക മാറ്റാനുള്ള നടപടികൾ വേണമെന്നും മത്സ്യതൊഴിലാളികളുടെ മോചനത്തിനായി ഉടൻ ഇടപെടണമെന്നും വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു….

Read More

ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ സമുദ്രാർത്തി ലംഘിക്കുന്നു ; ശ്രീലങ്കയിൽ ഇന്നലെ പിടിയിലായത് 23 പേർ , ഇന്ത്യയോട് നിലപാട് കടുപ്പിച്ച് ശ്രീലങ്കൻ പ്രസിഡൻ്റ്

ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച് ഇന്ത്യൻ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നുവെന്ന് ചൂണ്ടികാട്ടി ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി ശ്രീലങ്കൻ പ്രസിഡന്‍റ് അനുര ദിസനായകെ രംഗത്ത്. ‘നിയമവിരുദ്ധ’ മത്സ്യബന്ധനം അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് അനുര ദിസനായകെ മുന്നറിയിപ്പും നൽകി. ശ്രീലങ്കൻ സമുദ്രാതിർത്തിയിലെ ‘നിയമവിരുദ്ധ’ മത്സ്യബന്ധനം അനുവദിക്കില്ല. ലങ്കയ്ക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാർ കവരുന്നത് അംഗീകരിക്കാനാകില്ല. വടക്കൻ ലങ്കയിലെ തമിഴ് ജനതയ്ക്ക് അവകാശപ്പെട്ട സമ്പത്താണ് കവരുന്നത്. ഇത് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും പ്രസിഡന്‍റ് അനുര വ്യക്തമാക്കി….

Read More

മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ തകര്‍ത്തു; ആശ്വാസ ജയവുമായി വെസ്റ്റ് ഇന്‍ഡീസ്

മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ആശ്വാസ ജയവുമായി വെസ്റ്റ് ഇന്‍ഡീസ്. മഴയെ തുടര്‍ന്നു 23 ഓവര്‍ ആക്കി ചുരുക്കിയ പോരില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 3 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് അടിച്ചു. വിന്‍ഡീസിന്റെ ലക്ഷ്യം 23 ഓവറില്‍ 195 റണ്‍സാക്കി നിശ്ചിച്ചു. കരീബിയന്‍ സംഘം 2 വിക്കറ്റ് നഷ്ടത്തില്‍ 196 അടിച്ച് ജയം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ശ്രീലങ്ക 2-1നു സ്വന്തമാക്കി. എവിന്‍ ലൂയിസിന്റെ അതിവേഗ സെഞ്ച്വറിയാണ് വിന്‍ഡീസ് ജയം അനായാസമാക്കിയത്. താരം…

Read More

ശ്രീലങ്കന്‍ പര്യടനത്തില്‍ ന്യൂസിലന്റ് നായകനായി മിച്ചല്‍ സാന്റ്‌നര്‍; പുതുമുഖങ്ങളായി നഥാന്‍ സ്മിത്തും മിച്ചല്‍ ഹേയും

മിച്ചല്‍ സാന്റ്‌നർ ന്യൂസിലന്റ് ടീമിന്റെ ഇടക്കാല ക്യാപ്റ്റൻ. അടുത്തു നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായിട്ടാണ് സാന്റ്‌നറെ നിയമിച്ചത്. ലങ്കന്‍ പര്യടനത്തിനുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബൗളിങ് ഓള്‍റൗണ്ടര്‍ നഥാന്‍ സ്മിത്ത്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മിച്ചല്‍ ഹേ എന്നിവർ ടീമിലെ പുതുമുഖങ്ങളാണ്. 25 കാരനായ നഥാന്‍ സ്മിത്ത് ഈ വര്‍ഷത്തെ മികച്ച ആഭ്യന്തര താരമായി തെരഞ്ഞെടുക്കപ്പെട്ട താരമാണ്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡ് എ ടീമിനായി അരങ്ങേറ്റം കുറിച്ച താരമാണ് മിച്ചല്‍ ഹേ….

Read More

എ​മ​ര്‍ജി​ങ് ടീം​സ് ഏ​ഷ്യ ക​പ്പ് ട്വ​ന്റി20: ശ്രീ​ല​ങ്ക​ക്ക് ജ​യം, ഇ​ന്ത്യ​യും ഒ​മാ​നും ഇ​ന്ന് ക​ള​ത്തി​ൽ

എ​മ​ര്‍ജി​ങ് ടീം​സ് ഏ​ഷ്യ ക​പ്പ് ട്വ​ന്റി20 ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​ല്‍ അ​ഞ്ചാം മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​ന്‍ എ ​ടീം വി​ജ​യി​ച്ചു. ഹോ​ങ്കോ​ങ്ങി​നെ 42 റ​ണ്‍സി​നാ​ണ് തോ​ൽ​പ്പി​ച്ച​ത്. ടോ​സ് നേ​ടി​യ ഹോ​ങ്കോ​ങ് ശ്രീ​ല​ങ്ക​യെ ബാ​റ്റി​ങ്ങി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ശ്രീ​ല​ങ്ക 178 റ​ണ്‍സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ഹോ​ങ്കോ​ങി​ന് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 136 റ​ൺ​സെ​ടു​ക്കാ​നാ​ണ് ​ക​​ഴി​​ഞ്ഞ​ത്. 44 പ​ന്തി​ല്‍ 56 റ​ണ്‍സെ​ടു​ത്ത യ​ഷൂ​ദ​യാ​ണ് ല​ങ്ക​ക്ക് പൊ​രു​താ​വു​ന്ന സ്‌​കോ​ര്‍ സ​മ്മാ​നി​ച്ച​ത്. ഹോ​ങ്കോ​ങ്ങി​ന് വേ​ണ്ടി അ​തീ​ഖ് ഇ​ഖ്ബാ​ല്‍ നാ​ല് ഓ​വ​റി​ല്‍ 26…

Read More

സെപ്റ്റംബറിലെ മികച്ച താരം ആരാണ്; ഹെഡ്, ജയസൂര്യ, മെന്‍ഡിസ്, ഐസിസി ചുരുക്ക പട്ടികയില്‍

സെപ്റ്റംബര്‍ മാസത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനുള്ള താരങ്ങളുടെ ചുരുക്ക പട്ടിക പുറത്തിറക്കി ഐസിസി. പുരസ്‌കാരത്തിനുള്ള മൂന്ന് താരങ്ങളുടെ ചുരുക്ക പട്ടികയാണ് ഐസിസി പുറത്തിറക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്, ശ്രീലങ്കന്‍ താരങ്ങളായ പ്രബാത് ജയസൂര്യ, കാമിന്ദു മെന്‍ഡിസ് എന്നിവരാണ് പട്ടികയിലിടം കണ്ടത്. ഇവരില്‍ ഒരാള്‍ക്കായിരിക്കും പുരസ്‌കാരം. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കിടിലൻ ഫോമിലാണ് ട്രാവിസ് ഹെഡ് കളിച്ചത്. പ്രബാത് ജയസൂര്യ സ്പിന്‍ ബൗളിങില്‍ തിളങ്ങിയപ്പോള്‍ മെന്‍ഡിസ് ബാറ്റിങിലാണ് മിന്നിയത്. ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ക്കെതിരെ 5…

Read More