
ലോക്സഭാ സീറ്റ് ലഭിച്ചില്ല; ഇടഞ്ഞ് നിൽക്കുന്ന ആർ.ജെ.ഡിയെ അനുനയിപ്പിക്കാൻ നീക്കവുമായി ഇടത് മുന്നണി
ലോക്സഭാ സീറ്റ് കിട്ടാത്തതിനെ തുടർന്ന് ഇടതുമുന്നണിയോട് ഇടഞ്ഞ ആർ.ജെ.ഡിയെ അനുനയിപ്പിക്കാൻ നീക്കം. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ ആർ.ജെ.ഡി നേതാവ് എം.വി ശ്രേയാംസ് കുമാറുമായി ചർച്ച നടത്തി. ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ രാജി വെക്കാനുള്ള തീരുമാനത്തിൽ നിന്ന് ആർ.ജെ.ഡി പിന്നോട്ട് പോകണമെന്ന് ഇ.പി.ജയരാജൻ ആവശ്യപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിക്ക് ഒരു സീറ്റ് വേണമെന്ന് ആവശ്യം നേതൃത്വം ഇടതുമുന്നണിയെ അറിയിച്ചിരുന്നു. ഉഭയകക്ഷി ചർച്ച നടത്തി മാത്രമേ സീറ്റ് വിഭജനം തീരുമാനിക്കാവൂ എന്നുള്ളതായിരുന്നു ആർ.ജെ.ഡി ആവശ്യം. എന്നാൽ ചർച്ചകൾ ഇല്ലാതെ തന്നെ…