
തമ്മിൽ അങ്ങനെ അച്ഛാ മോനെ വിളിയൊന്നും ഇല്ല, ചേട്ടനോടും അദ്ദേഹം അങ്ങനെയാണ്; ധ്യാൻ ശ്രീനിവാസ്
നടൻ ശ്രീനിവാസന്റെ ഇളയ മകനായ ധ്യാൻ ശ്രീനിവാസ് പിതാവിനെ പോലെ തന്നെ രസകരമായാണ് എപ്പോഴും സംസാരിക്കാറ്. തനിക്ക് വരുന്ന ഭൂരിഭാഗം സിനിമകളും ചെയ്യാൻ ധ്യാൻ തയ്യാറാകാറുണ്ട്. തെരഞ്ഞെടുക്കുന്ന സിനിമകളിലെ പിഴവാണ് ധ്യാനിന്റെ കരിയറിനെ ബാധിക്കുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇപ്പോഴിതാ സിനിമാ കരിയറിനെക്കുറിച്ചും പിതാവ് ശ്രീനിവാസനെക്കുറിച്ചും സംസാരിക്കുകയാണ് ധ്യാൻ. കൈരളി ടിവിയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്. സിനിമാ കരിയറിനെ താൻ പ്രൊഫഷണലായാണ് കാണുന്നതെങ്കിലും പാഷൻ കൊണ്ട് ഈ രംഗത്തേക്ക് വന്ന ആളല്ല താനെന്ന് ധ്യാൻ പറയുന്നു. പാഷൻ…