
‘ക്ഷമാപണം നടത്തി’; ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്ന് ഓൺലൈൻ അവതാരക
കേസിൽ പെട്ട ശ്രീനാഥ് ഭാസിയുടെ കുരുക്കഴിയുന്നു. അഭിമുഖത്തിനിടെ ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്ന് അവതാരക. പരാതി പിൻവലിക്കാനുള്ള ഹർജി പരാതിക്കാരി ഒപ്പിട്ടു നൽകിയതായും അറിയുന്നു. സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയതിനെ തുടർന്നാണ് പരാതി പിൻവലിക്കുന്നത് എന്നാണ് അഭിഭാഷകനിൽ നിന്ന് അറിയുന്നത്. നേരത്തെ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ…