
ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗമിനും വിലക്ക്; താരങ്ങളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ
നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ. താരങ്ങളുമായി സിനിമ ചെയ്യാൻ ഇനി സഹകരിക്കില്ലെന്നാണ് സംഘടനകളുടെ തീരുമാനം. ഇരുവരും ലൊക്കേഷനിൽ വൈകി എത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ നേരിട്ടിരുന്നു.. ഇതിന് പിന്നാലെയാണ് നടന്മാർക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം വാർത്താ സമ്മേളനത്തിൽ സംഘടനയിലെ അംഗങ്ങൾ പ്രഖ്യാപിച്ചത്. ശ്രീനാഥ് ഭാസി ഒരേ സമയം ഒന്നിലധികം സിനിമകളുടെ കരാർ ഒപ്പിടുന്നുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻറെ കരാറിൽ ഒപ്പിടാൻ വിസമ്മതിക്കുകയാണെന്നും ഫെഫ്ക പറഞ്ഞു. നിർമാതാക്കളുടെ ആരോപണങ്ങൾ കഴമ്പുള്ളതാണെന്ന് ഇടവേള ബാബു പറഞ്ഞു. ഈ നടൻമാരെ വച്ച്…