സനാതന ധര്‍മ്മ പരമാര്‍ശം: പിണറായി ഹിന്ദുക്കളെ അപമാനിച്ചു, മറ്റ് മതങ്ങളെ അവഹേളിക്കാന്‍ ധൈര്യമുണ്ടോ?: ബിജെപി

മുഖ്യമന്ത്രിയുടെ സനാതന ധര്‍മ്മ പരമാര്‍ശം  ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി  ബിജെപി. ഹിന്ദുക്കളെ  മുഖ്യമന്ത്രി പിണറായി വിജയന്‍ അപമാനിച്ചെന്നും  മറ്റ് മതങ്ങളെ അവഹേളിക്കാന്‍  ധൈര്യമുണ്ടോയെന്നും ദേശീയ വക്താവ് ഷെഹ്സാദ് പുനെവാലെ ചോദിച്ചു. ഇന്ത്യ സഖ്യത്തിന്‍റെ പൊതു  നിലപാടെന്ന രീതിയിലാണ് ബിജെപി പിണറായിയുടെ വാക്കുകളെ ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നത്. ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ ഈ പരാമര്‍ശങ്ങളാണ് ബിജെപി ആയുധമാക്കുന്നത്. ശ്രീനാരായണ ഗുരുവിന്‍റെ ദര്‍ശനങ്ങളുടെ അടിത്തറ സനാതന ധര്‍മ്മമാണെന്ന ബിജെപി നേതാക്കളുടെ വാദത്തെ ഖണ്ഡിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെങ്കില്‍ സനാതന…

Read More