വിക്‌ടിമിന് വേണ്ടി നിലകൊള്ളുന്ന സർക്കാരാണിത്; ‘മുകേഷ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാൽ ഒരംശം പോലും ഇളവ് കൊടുക്കില്ല’; പി.കെ ശ്രീമതി

നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ലെന്ന് സിപിഎം നേതാവ് പി.കെ ശ്രീമതി. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘കുറ്റം ചെയ്‌തുവെന്ന് കണ്ടുകഴിഞ്ഞാൽ അങ്ങനെയുള്ളവരെ രക്ഷിക്കുന്ന നയസമീപനമല്ല കേരള സർക്കാർ സ്വീകരിക്കുന്നതെന്നുള്ള ഉത്തമ ബോദ്ധ്യം ജനാധിപത്യ മഹിളാ അസോസിയേഷനുണ്ട്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുള്ളതാണ്. കോടതി കുറ്റക്കാരാണെന്ന് കണ്ടാൽ…

Read More