
‘ഒരു രഞ്ജിത്ത് മാത്രമല്ല നിരവധി പേരുണ്ട്’; എല്ലാം പുറത്തുവരട്ടെയെന്ന് ശ്രീലേഖ മിത്ര
സംവിധായകൻ രഞ്ജിത്തിനെതിരായ നിലപാടിലുറച്ച് നടി ശ്രീലേഖ മിത്ര. ഒരു രഞ്ജിത്ത് മാത്രമല്ല ഉള്ളത് നിരവധി പേരുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്. എല്ലാം പുറത്തുവരട്ടെയന്നും ശ്രീലേഖ പ്രതികരിച്ചു. ഒടുവിൽ രഞ്ജിത്ത് കുറ്റം സമ്മതിച്ചുവെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.’നിരവധി പേർക്ക് ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ട്. ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. ഞാൻ മനുഷ്യർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരു സ്ത്രീ പുരുഷനെ ആക്രമിച്ചാൽ പുരുഷനൊപ്പം നിൽക്കും. ഇനിയെങ്കിലും സ്ത്രീകൾ സ്വന്തം ശക്തി തിരിച്ചറിയണം. ഞാനായിട്ട് പരാതി നൽകില്ല. കേരള പൊലീസ്…