
‘ഗോട്ടി’ലെ അവസരം വേണ്ടെന്നുവച്ച് ശ്രീലീല
തെലുങ്ക് യുവനിര നായികമാരില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയ ഒരാളാണ് ശ്രീലീല. അതിനാല്‍ത്തന്നെ അത്തരം അവസരങ്ങളാണ് അവരെ തേടി വരുന്നതും. തെലുങ്കില്‍ റാം പൊതിനേനി, നന്ദമുറി ബാലകൃഷ്ണ, പഞ്ജ വൈഷ്ണവ് തേജ്, നിതിന്‍ എന്നിവരുടെ നായികാ വേഷങ്ങളാണ് 2023 ല്‍ ശ്രീലീലയ്ക്ക് ലഭിച്ചത്. ഈ വര്‍ഷം മഹേഷ് ബാബുവിന്‍റെ വന്‍ ഹൈപ്പ് ഉയര്‍ത്തിവന്ന ചിത്രം ഗുണ്ടൂര്‍ കാരത്തിലെ നായികാവേഷവും. ഇന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുന്ന തെലുങ്ക് സിനിമയിലെ ശ്രദ്ധേയ താരത്തെ തേടി തമിഴില്‍ നിന്നും ഒരു വന്‍…