
” വടു “; ടി ജി രവി നായകൻ, കൂടെ ശ്രീജിത്ത് രവിയും
പ്രശസ്ത നടന്മാരായ ടി ജി രവി,മകൻ ശ്രീജിത്ത് രവി എന്നിവരെ നായകന്മാരാക്കി ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വടു “. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെയും നീലാംബരി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, മുരളി നീലാംബരി എന്നിവർ ചേർന്നു നിർമ്മിക്കുന്ന ” വടു “. പെട്ടിമുടി ദുരന്തത്തിൽ ശ്രദ്ധ കേന്ദ്രമായിരുന്ന കുവി എന്ന നായയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച നജസ് എന്ന ചിത്രത്തിനു ശേഷം മനോജും മുരളിയും ശ്രീജിത്തും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം…