‘കള്ളപ്പണിക്കർമാർ’; ആരോപണങ്ങൾക്കെതിരെ കെ.സുരേന്ദ്രൻ, ‘ഗണപതിവട്ടജീ’യ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ, വാക്‌പോര്

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വലതുപക്ഷനിരീക്ഷകനും ചാനൽ ചർച്ചകളിലെ സാന്നിധ്യവുമായ ശ്രീജിത്ത് പണിക്കരും തമ്മിൽ വാക്പോര്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള പോര്. സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന ആരോപണമാണ് കെ.സുരേന്ദ്രനെ ചൊടിപ്പിച്ചത് മാധ്യമങ്ങളോട് സംസാരിക്കവെ ‘കള്ളപ്പണിക്കന്മാർ’ എന്ന പ്രയോഗം നടത്തി സുരേന്ദ്രനാണ് പോരിന് തുടക്കമിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് ഇതിന് മറുപടി നൽകിയത്. ചെറിയ ഉള്ളിയുടെ ചിത്രം സഹിതമായിരുന്നു ശ്രീജിത്തിന്റെ മറുപടി. ‘തിരഞ്ഞെടുപ്പ് വന്നപ്പൊ നിങ്ങൾ…

Read More