‘പ്രതിപക്ഷ നേതാവിനെതിര അപകീര്‍ത്തി പരാമര്‍ശം’; പൊലീസില്‍ പരാതി നല്‍കി പ്രൈവറ്റ് സെക്രട്ടറി

അപകീർത്തി പരാമർശത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി. ശ്രീജ നെയ്യാറ്റിൻകര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പരാതി. സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.അനിൽകുമാറിന്‍റെ പരാതി. അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമായ പോസ്റ്റ് എന്ന് പരാതിയിൽ പറയുന്നു. പോസ്റ്റ്‌ നീക്കം ചെയ്യണമെന്നും ശ്രീജയ്‌ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഔസേപ്പച്ചനോട്‌ ഞാനിന്നലെ ഫോണിൽ സംസാരിച്ചിരുന്നു. ആർ എസ്‌ എസ് എന്ന ഭീകര…

Read More