‘എതിരാളികളെ ‘ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ’ എന്ന് അപഹസിച്ച് വിളിച്ചത് ഒട്ടും ശരിയല്ല; പിണറായി വിജയന് കത്തെഴുതി ​ഗോവ ​ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയന്റെ ആട്ടിൻതോലിട്ട ചെന്നായ് പ്രയോ​ഗം രാഷ്ട്രപതി,  ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ​ഗവർണർമാർ എന്നിവരെ ഉദ്ദേശിച്ചാണെന്ന് ​ഗോവൻ ​ഗവർണർ പിഎസ് ശ്രീധരൻ പിള്ള. മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാൾ ഒരാത്മീയ വേദിയിൽ ഇത്തരമൊരു പ്രയോഗം നടത്തിയത് ഒട്ടും ഉചിതമായില്ലെന്ന് പലരും എന്നോട് അഭിപ്രായപ്പെട്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കുമ്പനാട് നടന്ന ഐപിസി നൂറാം വാർഷിക സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രയോഗം.  മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  ജാതിമത വ്യത്യാസമില്ലാതെ പലരും തന്നെ അവരുടെ ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും ഒരേ സ്വരത്തിൽ എന്റെ…

Read More