
ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ച പ്രവാചകന്റെ ശബ്ദമാണ് ഗുരുദേവന്റേത്; ഇങ്ങനെയൊരു മലയാളിയുടെ ശബ്ദം അതിനു മുൻപോ ശേഷമോ കേട്ടിട്ടില്ല: കെ.സുധാകരൻ
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വത്വബോധം നൽകിയ ഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ശിവഗിരി തീര്‍ഥാടന യുവജന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നൂറു വര്‍ഷം മുൻപു കേരളത്തെയോ രാജ്യത്തെയോ മാത്രമല്ല, ലോകത്തെ തന്നെ പ്രകമ്പനം കൊള്ളിച്ച പ്രവാചകന്റെ ശബ്ദമാണ് ഗുരുദേവന്റേത്. ഇങ്ങനെയൊരു മലയാളിയുടെ ശബ്ദം അതിനു മുൻപോ ശേഷമോ നാം കേട്ടിട്ടില്ല. അപൂര്‍വങ്ങളിൽ അപൂര്‍വമായി സംഭവിക്കുന്ന അദ്ഭുതമായി മാത്രമേ ഗുരുദേവനെ കാണാന്‍ കഴിയൂ. ‘‘എട്ടാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെ ഏതാണ്ടൊരു ഭ്രാന്താലയം പോലെ ജാതിവ്യവസ്ഥയും…